റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: 12-ാം ക്ലാസിലെ രാഷ്ട്രമീമാംസ പുസ്തകത്തില്‍നിന്ന് ഒഴിവാക്കിയവയില്‍ ”ഗാന്ധിജിയുടെ മരണം രാജ്യത്തെ സാമുദായിക സ്ഥിതിഗതികളെ നാടകീയമായി മാറ്റിമറിച്ചു”, ”ഗാന്ധിയുടെ ഹിന്ദു-മുസ്ലിം ഐക്യം ഹിന്ദു തീവ്രവാദികളെ പ്രകോപിപ്പിച്ചു”, ”ആര്‍.എസ്.എസ്. പോലുള്ള സംഘടനകളെ കുറച്ചുകാലത്തേക്ക് നിരോധിച്ചു” തുടങ്ങിയ വാചകങ്ങളും. എന്നാല്‍, ഇത് വിവാദമാക്കേണ്ടതില്ലെന്നും കഴിഞ്ഞ വര്‍ഷം(2022) ജൂണിലാണ് സിലബസ് യുക്തിസഹമാക്കിയതെന്നും കരിക്കുലം കുറച്ചതെന്നും എന്‍.സി.ഇ.ആര്‍.ടി.

ഈ വര്‍ഷം (2023) സിലബസ് പരിഷ്‌കരണം നടന്നിട്ടില്ല. കരിക്കുലം വെട്ടിക്കുറച്ചിട്ടില്ല. ഗുജറാത്ത് കലാപം, മുഗള്‍ കോടതികള്‍, അടിയന്തരാവസ്ഥ, ശീതയുദ്ധം, നക്‌സെലെറ്റ് പ്രസ്ഥാനം എന്നിവയെക്കുറിച്ചുള്ള പാഠങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും കയറിവന്നെന്നു കണ്ട് നേരത്തെ വെട്ടിക്കുറച്ചതാണ്. ഇക്കാര്യം കഴിഞ്ഞ ദിവസം തന്നെ ചൂണ്ടിക്കാട്ടിയിരുന്നെന്നും എന്‍.സി.ഇ.ആര്‍.ടി. ഡയറക്ടര്‍ ദിനേഷ് സക്ലാനി പറഞ്ഞു. പാഠഭാഗങ്ങള്‍ വെട്ടിക്കുറച്ചത് കോവിഡ് ബാധ കാരണം ദുരിതത്തിലായ വിദ്യാര്‍ഥികളെ സഹായിക്കാനാണ്. ഇതിനുപിന്നില്‍ ഗൂഢ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും കഴിഞ്ഞ ദിവസം എന്‍.സി.ഇ.ആര്‍.ടി. വ്യക്തമാക്കിയിരുന്നു.
കോവിഡ് കാരണം ധാരാളം വിദ്യാര്‍ഥികള്‍ക്കു പഠനനഷ്ടമുണ്ടായി. പലവിധ സമ്മര്‍ദങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ വിധേയരായി. അവരോടുള്ള ഉത്തരവാദിത്വമെന്ന നിലയ്ക്കാണ് പുസ്തകങ്ങളിലെ ഉള്ളടക്ക ഭാരം കുറച്ചത്. മാത്രമല്ല, പാഠ്യഭാരം കുറയ്ക്കാനാണ് നാഷണല്‍ എജ്യൂക്കേഷണല്‍ പോളിസി-2020 വിഭാവനം ചെയ്യുന്നത്. പകരം എക്‌സ്‌പെരിമെന്റല്‍ ലേണിങ്ങിനാണ് ഊന്നലെന്നും എന്‍.സി.ഇ.ആര്‍.ടി. വിശദീകരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *