റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കരിപ്പൂരിൽ ഡോളറുകളുമായി യുവതി പിടിയിൽ; 3.25 കിലോയോളം സ്വർണവും പിടിച്ചു

March 8, 2023 - 1:24 pm

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലൂടെ കടത്തുവാൻ ശ്രമിച്ച മൂന്നേ കാൽ കിലോ സ്വർണവും  15 ലക്ഷം രൂപയുടെ വിദേശ കറൻസിയും കസ്റ്റoസ്‍ പിടികൂടി. ശരീരത്തിനുള്ളിലും വിമാനത്തിന്റെ സീറ്റിനടിയിലും ആയി  ഒളിപ്പിച്ചു കടത്തുവാൻ  ശ്രമിച്ച ഏകദേശം  1.8 കോടി രൂപ വില സ്വർണ്ണമാണ് പിടികൂടിയത്. മൂന്നു വ്യത്യസ്ത കേസുകളിലായാണ് മൂന്നേ കാൽ കിലോഗ്രാമോളം സ്വർണം കോഴിക്കോട് എയർ കസ്റ്റംസ്‌  ഇന്റലിജൻസ്  ഉദ്യോഗസ്ഥർ  പിടികൂടിയത്.

എന്നാൽ വിമാനത്തിൽ സ്വർണ്ണം ഒളിപ്പിച്ചു കടത്തിയ യാത്രക്കാരൻ പിടിയിലായില്ല. 1169 ഗ്രാം സ്വർണ്ണം ശരീരത്തിൽ ഒളിപ്പിച്ചു കൊണ്ട് വന്ന കോഴിക്കോട് നീലേശ്വരം സ്വദേശി അൻവർഷാ,1141 ഗ്രാം സ്വർണ്ണം ശരീരത്തിൽ ഒളിപ്പിച്ചു കൊണ്ടു വന്ന മലപ്പുറം സ്വദേശി പ്രമോദ് എന്നിവരാണ് പിടിയിലായിട്ടുള്ളത്. വിദേശത്തേക്ക് കടത്തുവാൻ ശ്രമിച്ച ഏകദേശം 15 ലക്ഷം രൂപയ്ക്കു തുല്യമായ വിദേശ കറൻസിയും പിടികൂടിയിട്ടുണ്ട്. കാസർകോട് സ്വദേശി ഫാത്തിമ താഹിറയാണ് വിദേശ കറൻസിയുമായി വിമാനത്താവളത്തിൽ വെച്ച് പിടിയിലായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *