തൃശൂരിൽ വെടിക്കെട്ടുശാലയിൽ സ്ഫോടനം; വെടിക്കെട്ടുപുര കത്തിനശിച്ചു

തൃശൂർ : കുമ്പളങ്ങാട് തൃശൂരിൽ വെടിക്കെട്ടുശാലയിൽ സ്ഫോടനത്തെ തുടർന്ന് വെടിക്കെട്ടുപുര കത്തിനശിച്ചു. തൊഴിലാളിയായ യുവാവിന് ഗുരുതര പരുക്കേറ്റു. ചേലക്കര സ്വദേശി മണിക്കാണ് പരുക്കേറ്റത്. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാലയിൽ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ല. സാധാരണയിൽ സംഭവ സമയത്ത് നിരവധി പേർ ഈ ശാലയിൽ ഉണ്ടായിരിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. എന്നാൽ, പണി കഴിഞ്ഞ് തൊഴിലാളികൾ കുളിക്കാൻ പോയതായിരുന്നതായാണ് വാർഡംഗം മാധ്യമങ്ങളോട് പറഞ്ഞത്. പുഴക്കൽ സുന്ദരേഷന്റെ വെടിപ്പുരയിലാണ് സ്ഫോടനം നടന്നത്. ഇതിന് സമീപത്തായി നിരവധി വെടിക്കെട്ടുപുരകൾ കൂടി ഉണ്ടായിരുന്നു. 10 കിലോ മീറ്റർ വരെ ദൂരത്തിൽ സ്ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ഇതേതുടർന്ന് ആളുകൾ വീടുകളിൽ നിന്നും മറ്റും ഇറങ്ങിയോടി. രണ്ട് തവണ സ്ഫോടനമുണ്ടായി എന്നാണ് പ്രദേശവാസികൾ പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →