ഈങ്ങാപ്പുഴ: പയോണ പാലാഴി കാലിത്തീറ്റ കമ്പനി ഉടമ കണ്ടത്തും തൊട്ടിയിൽ ഫിലിപ്പിന്റെ മകൾ മറിയ (19) ആണ് മരിച്ചത്. വീടിനടുത്ത് ഫാം നിർമ്മാണത്തിനായി തയ്യാറാക്കിയ കുളത്തിൽ നീന്തുന്നതിനിടെയാണ് അപകടം.
വ്യാഴാഴ്ചയായിരുന്നു സംഭവം. പതിവായി നീന്താറുള്ള കുളത്തിൽ വച്ചാണ് മരണം ഉണ്ടായത്. മുപ്പത് അടി വീതിയും 50 അടി നീളവും ഇരുപത് അടി ആഴവുമുളള കുളത്തിൽ നിന്നും അഗ്നി രക്ഷാസേനയെത്തിയാണ് മൃതദേഹം കരയ്ക്കെടുത്തത്.
കൈതപ്പൊയിൽ ലിസ കോളജ് വിദ്യാർത്ഥിനിയാണ് മരിച്ച മറിയ. എലിസബത്ത് അമ്മയും സിറിയക്, ജോസഫ് എന്നിവർ സഹോദരങ്ങളുമാണ്.


