റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി: ആരോഗ്യസര്‍വകലാശാലയിലെ വി.സി നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. വി.സി നിയമനവുമായി ബന്ധപ്പെട്ട അന്തിമ പട്ടികയിലുണ്ടായിരുന്ന ഡോ.പ്രവീണ്‍ ലാലാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഡോ.മോഹന്‍ കുന്നുമ്മലിനെയാണ് വി.സിയായി നിയമിച്ചിരുന്നത്. ഈ നിയമനം ചട്ടവിരുദ്ധമാണെന്നാണു ഹര്‍ജിയിലെ വാദം. നിയമനവുമായി ബന്ധപ്പെട്ട് സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ചിരുന്നുവെങ്കിലും കമ്മിറ്റിയുടെ ശിപാര്‍ശയില്‍ ഏറ്റവും യോഗ്യത കുറഞ്ഞ ഡോ.മോഹന്‍ കുന്നുമ്മലിനെ നിയമിക്കുകയായിരുന്നുവെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

യു.ജി.സി ചട്ടങ്ങള്‍ക്കു വിരുദ്ധമാണു നിയമന നടപടികളെന്നും നിയമനം റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സംസ്ഥാനത്ത് ആരോഗ്യസര്‍വകലാശാല വി.സിയുടെ നിയമനമൊഴികെ മറ്റു നിയമനങ്ങള്‍ ചോദ്യം ചെയ്തു ഹര്‍ജികള്‍ നിലവിലുണ്ട്. ഡോ.മോഹന്‍ കുന്നുമ്മലിന്റെ നിയമനം ചോദ്യം ചെയ്ത് ഹര്‍ജിക്കാരന്‍ മുമ്പു നല്‍കിയ ഹര്‍ജി തള്ളിയിരുന്നു. നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്കു വിവേചന അധികാരമുണ്ടെന്നു വിലയിരുത്തിയാണ് സിംഗിള്‍ബെഞ്ച് ഹര്‍ജി തള്ളിയിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *