ന്യൂഡൽഹി: എഞ്ചിന്‍ പ്രശ്നങ്ങള്‍ കാരണം ആദ്യ വിക്ഷേപണം മാറ്റിവച്ച ആര്‍ട്ടെമിസ് 1ന്റെ വിക്ഷേപണം ശനിയാഴ്ച നടക്കുമെന്ന് നാസ. ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ 39 ബി ലോഞ്ച്പാഡില്‍ നിന്നാണ് പേടകം കുതിക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി 11:45 നാണ് വിക്ഷേപണം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഭാവിയില്‍ മനുഷ്യര്‍ക്ക് ചന്ദ്രനില്‍ എത്താനുള്ള സാഹചര്യം പരീക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള റോക്കറ്റ് അതിന്റെ ആദ്യ യാത്രയില്‍ ഓറിയോണ്‍ ബഹിരാകാശ പേടകത്തെ വിക്ഷേപിക്കും.
ആഗസ്ത് 29 തിങ്കളാഴ്ച്ച പുലര്‍ച്ചെയായിരുന്നു ആദ്യത്തെ വിക്ഷേപണശ്രമം. വിക്ഷേപണത്തിന് തൊട്ടു മുമ്പു കണ്ടെത്തിയ പിഴവുകള്‍ പരിഹരിച്ചതായി നാസ അറിയിച്ചു. വിക്ഷേപണം റദ്ദാക്കി ദിവസങ്ങള്‍ക്ക് ശേഷം, അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി ശനിയാഴ്ച വിക്ഷേപണത്തിന് അനുമതി നല്‍കി. യുഎസ് സ്‌പേസ് ഫോഴ്‌സ് ബഹിരാകാശ വിക്ഷേപണം ഡെല്‍റ്റ 45-ലെ കാലാവസ്ഥാ നിരീക്ഷകര്‍ 60% അനുകൂലമായ കാലാവസ്ഥ പ്രവചിക്കുന്നു. ഏജന്‍സി ഒരു അപ്ഡേറ്റില്‍ പറഞ്ഞു. എഞ്ചിനീയര്‍മാര്‍ ആദ്യ ശ്രമത്തില്‍ നിന്ന് പഠിച്ചതെല്ലാം കണക്കിലെടുത്ത്, ഈ രണ്ടാം വിക്ഷേപണ ശ്രമത്തിലേക്ക് കൂടുതല്‍ ആത്മവിശ്വാസത്തോടെയാണ് കടക്കുന്നത്.
ആർട്ടെമിസ്-1 പദ്ധതി
അപ്പോളോ ദൗത്യങ്ങൾ അവസാനിപ്പിച്ച് 50 വർഷങ്ങൾക്ക് ശേഷം, മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്ക് പറത്താനുള്ള തയ്യാറെടുപ്പിലാണ് നാസ. ആർട്ടെമിസ്-1 പദ്ധതിയിലെ ആദ്യ ദൗത്യത്തിന്റെ വിക്ഷേപണം കേപ് കനാവറലിൽ 03/09/22 ശനിയാഴ്ച നടക്കും. ഇന്ത്യൻ സമയം വൈകുന്നേരം 6.3നാണ് വിക്ഷേപണം. 42 ദിവസവും മൂന്ന് മണിക്കൂറും ഇരുപത് മിനിറ്റും നീണ്ടു നിൽക്കുന്നതാണ് യാത്ര.
ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റിന്റെ ആദ്യ പരീക്ഷണം കൂടിയാണിത്. യാത്രികരെ കൊണ്ടുപോകുന്നത് സ്‌പേസ് ലോഞ്ച് സിസ്റ്റം (എസ്എൽഎസ്) എന്ന റോക്കറ്റിലാണ്. അപ്പോളോ ദൗത്യങ്ങളെ ചുമലിലേറ്റിയ സാറ്റേൺ ഫൈഫിന്റെ പിൻഗാമിയാണ് സ്‌പേസ് ലോഞ്ച് സിസ്റ്റം. ഇന്നത്തെ കാലത്തെ ഏറ്റവും കരുത്തനായ റോക്കറ്റ് കൂടിയാണിത്.
നാല് പേർക്ക് സഞ്ചരിക്കാവുന്ന പേടകത്തിൽ ഇത്തവണ മനുഷ്യർ പോകുന്നില്ല. ഓറിയോണിൽ യാത്രക്കാർക്ക് പകരം മൂന്ന് ഡമ്മികൾ മാത്രമാണുള്ളത്. കാംപോസും ഹെൽഗയും സോഹഹാറും. ഈ ഡമ്മികളിൽ ഘടിപ്പിച്ചിരിക്കുന്ന മൂന്ന് സെൻസറുകൾ മനുഷ്യ യാത്രയ്ക്ക് പേടകം സജ്ജമാണോ എന്ന് ഉറപ്പിക്കും. ഭൂമിയിലേക്ക് പേടകം തിരികെ പ്രവേശിക്കുമ്പോൾ അനുഭവിക്കേണ്ടി വരികെ 2760 ഡിഗ്രി സെൽഷ്യസ് ചൂടാണ്. ഈ ചൂട് പേടകത്തിന് അതിജീവിക്കാനാകണം.
നാസയുടെ ബഹിരാകാശ പദ്ധതിയിൽ നിർണ്ണായക വഴിത്തിരിവാകുന്ന പദ്ധതിയാണ് ആർട്ടിമിസ്. 600 കോടി യുഎഎസ് ഡോളർ ചെലവ് ഇതിന് വന്നു. ഓരോ വിക്ഷേപണത്തിനും 50 കോടി യുഎസ് ഡോളർ ചെലവ് വേണ്ടിവരുമെന്നും കണക്കാക്കപ്പെടുന്നു. 322 അടിനീളമുള്ള റോക്കറ്റാണിത്. ദ്രാവക ഇന്ധനം ഉപയോഗിക്കുന്ന നാല് ആർഎസ് 25 എൻജിനുകളാണ് ഇതിൽ ഉപയോഗിക്കുന്നത്.
റോക്കറ്റിൽ പ്രത്യേക ഭാഗമായാണ് യാത്രികർക്കുള്ള പേടകമായ ഓറിയൺ ഘടിപ്പിക്കപ്പെടുന്നത്. 21 ദിവസം വരെ യാത്രക്കാരുമായി ബഹിരാകാശത്ത് കഴിയാൻ ഓറിയണിനു കഴിയും. ദൗത്യ നിർവ്വഹണത്തിന് ശേഷം പസഫിക് സമുദ്രത്തിൽ ഇത് വീഴുകയും ചെയ്യും. 1972 വരെ അപ്പോളോ ദൗത്യങ്ങൾ തുടർന്നിരുന്നു. ആകെ 12 പേർ ഈ ദൗത്യങ്ങളിലായി ചന്ദ്രനെ തൊട്ടു. എന്നാൽ പിന്നീട് 50 വർഷത്തോളം ചന്ദ്രനിലേക്ക് മനുഷ്യർ പോയിരുന്നില്ല.


