റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം

August 8, 2022 - 11:39 am

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം. ഷോളയൂര്‍ ഊത്തുക്കുഴിയിലെ സജിത ഷാജി ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. ഇന്നലെ രാത്രി 10 ന് തൃശൂര്‍ മെഡിക്കല്‍ കോളജിലായിരുന്നു പ്രസവം. രാത്രി 11 മണിയോടെ കുഞ്ഞ് മരിക്കുകയായിരുന്നു. ഈ വര്‍ഷം അട്ടപ്പാടിയില്‍ മാത്രം മരിച്ച നവജാത ശിശുക്കളുടെ എണ്ണം 8ആയി.കഴിഞ്ഞ വര്‍ഷം നിരവധി ശിശുമരണങ്ങളുണ്ടായ പശ്ചാത്തലത്തില്‍ ആരോഗ്യ മന്ത്രി നേരിട്ട് തന്നെ അട്ടപ്പാടിയിലെത്തി കാര്യങ്ങള്‍ ആരാഞ്ഞിരുന്നു. തുടര്‍ന്ന് അട്ടപ്പാടി ട്രൈബല്‍ ഹെല്‍ത്ത് ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും ശിശുമരണം തുടര്‍ക്കഥയാകുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *