റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിലെ ഏതാനും വിദ്യാർഥികളെ പങ്കെടുപ്പിച്ച് ജെൻഡർ പൊളിറ്റിക്‌സുമായി ബന്ധപ്പെട്ട് ക്ലാസ്സെടുത്ത സംഭവത്തിൽ സോഷ്യൽ മീഡിയയിൽ വിമർശനമുയരുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇടയിൽ വെള്ളത്തുണി കൊണ്ട് മറകെട്ടി വേർതിരിച്ച് ക്ലാസ്സെടുത്തതാണ് വിമർശനങ്ങൾക്കിടയാക്കിയത്.

തൃശ്ശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് 2022 ജൂലൈ ആറിന് മുജാഹിദ് വിസ്ഡം ഗ്രൂപ്പ് നടത്തിയ പരിപാടിയാണ് വിവാദത്തിലായത്. ലൈംഗിക ന്യൂനപക്ഷവും പ്രശ്‌നങ്ങളും- ഇസ്ലാമിക കാഴ്ചപാട് എന്ന വിഷയത്തിലായിരുന്നു ക്ലാസ്. മറകെട്ടി തിരിച്ചത് ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും ചർച്ചകളും ഉയരുന്നത്.

അതേസമയം, പരിപാടിയുമായി യാതൊരു ബന്ധവുമില്ലെന്ന് തൃശൂർ മെഡിക്കൽ കോളേജ് അധികൃതർ വിശദീകരിക്കുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥി യൂണിയനും പരിപാടിയെ തള്ളിപ്പറഞ്ഞിട്ടുണ്ട്. പരിപാടിക്ക് കോളജ് യൂണിയനുമായി യാതൊരു ബന്ധവുമില്ലെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *