കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തേരോട്ടമാണെന്ന വാര്‍ത്ത വന്നതോടെ ലെനിന് സെന്ററില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരോട് രോഷാകുലനായി മുതിര്‍ന്ന സിപിഎം നേതാവ് സിഎം ദിനേശ് മണി. മാധ്യമപ്രവര്‍ത്തകരോട് ഇനി ഒന്നാം നിലയില്‍ നില്‍ക്കേണ്ട, താഴെ നിന്നാല്‍ മതി എന്നാണ് സിഎം ദിനേശ് മണി ആവശ്യപ്പെട്ടത്. സ്ഥാനാര്‍ത്ഥി ജോ ജോസഫ് ഭക്ഷണം കഴിച്ച് വരാമെന്ന് പറഞ്ഞ് ലെനിന് സെന്ററില്‍ നിന്ന് പുറത്തേക്ക് പോയതിന് പിന്നാലെയാണ് ദിനേശ് മണി മാധ്യമപ്രവര്‍ത്തകരെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് പുറത്താക്കിയത്
ലെനിന് സെന്ററില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരോട് ദേഷ്യപ്പെട്ട് മുതിര്‍ന്ന സിപിഎം നേതാവ്
