നിയന്ത്രണം വിട്ട സ്വകാര്യ ബസിടിച്ച്‌ യുവാവിന്‌ ദാരുണാന്ത്യം

കൊല്ലം : സ്വകാര്യ ബസുകളടെ മത്സരയോട്ടത്തിനിടയില്‍ നിയന്ത്രണം വിട്ട ബസിടിച്ച്‌ യുവാവ്‌ തല്‍ക്ഷണം മരിച്ചു. 2022 മെയ്‌ 30ന്‌ രാവിലെ 7.45 ഓടെയാണ്‌ സംഭവം. അഞ്ചാലുംമൂട്‌ കുഴിയത്തെ കാപ്പെക്‌സ്‌ ഫാക്ടറിക്കുമുന്നിലാണ്‌ അപകടമുണ്ടായത്‌. അപകടത്തില്‍ റോഡിലേക്ക്‌ തെറിച്ചുവീണ്‌ തലക്ക്‌ സാരമായി പരിക്കേറ്റ നീരാവില്‍ ജലാല്‍ മന്‍സിലില്‍ നൗഫല്‍(24) ആണ്‌ മരിച്ചത്‌. കുണ്ടറയില്‍ നിന്ന്‌ കൊല്ലത്തേക്കുവരികയായിരുന്ന ബസിന്റെ പിന്‍ഭാഗം അഞ്ചാലും മൂട്ടില്‍ നിന്ന്‌ കുണ്ടറയിലേയ്‌ക്കുപോവുകയായിരുന്ന നൗഫലിന്റെ ബൈക്കില്‍ തട്ടുകയായിരുന്നു.

ഇളമ്പളളൂര്‍ റെയില്‍വേ ക്രോസ്‌ ആദ്യം മുറിച്ചുകടക്കാനായിരുന്നു ബസുകളുടെ മത്സരം. നിയന്ത്രണം വിട്ട സെന്റ്‌ ജൂഡ്‌ ബസ്‌ ആദ്യം കാപ്പെക്‌സ്‌ ഫാക്ടറിക്കുസമീപത്തെ വീടിന്റെ മതിലില്‍ ഇടിച്ചുകയറി. തുടര്‍ന്ന്‌ തൊട്ടടുത്തുളള വീടിന്റെ മതിലില്‍ ഇടിക്കുന്നതിനിടയില്‍ ബസിന്റെ പിന്‍ഭാഗം എതിര്‍ ദിശയില്‍ നിന്നുവന്ന നൗഫലിന്‍രെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. വെല്‍ഡിംഗ്‌ തൊഴിലാളിയായ നൗഫല്‍ ജോലിസ്ഥലത്തേക്കുപോവുകയായിരുന്നു. ഇസ്‌മായേലിന്റെയും നസീലയുടെയും മകനാണ്‌ സഹോദരന്‍ മുസ്‌തഫ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →