റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യാദഗിരിഗുട്ടയില്‍ ബാല്‍ക്കണി തകര്‍ന്ന് നാല് പേര്‍ മരിച്ചു

April 30, 2022 - 5:48 pm

ഭുവനഗിരി: തെലങ്കാനയിലെ യാദഗിരിഗുട്ടയില്‍ ബാല്‍ക്കണി തകര്‍ന്ന് നാല് പേര്‍ മരിച്ചു. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ കട നടത്തിയിരുന്ന യാദഗിരിഗുട്ട സ്വദേശിയും സുഹൃത്തുകളുമാണ് മരിച്ചത്. തകര്‍ന്ന കെട്ടിടത്തിന് 40 വര്‍ഷത്തോളം പഴക്കമുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.സംഭവത്തില്‍ കടയുടമ ദശരഥന്‍ (70), സുഹൃത്തുക്കളായ സുഞ്ചു ശ്രീനിവാസ് (38), ശ്രീനാഥ് (38), സുങ്കി ഉപേന്ദര്‍ (39) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ഭുവനഗിരി സെന്‍ട്രല്‍ ആശുപത്രിയിലേക്ക് മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *