സോളാര്‍ പീഡനക്കേസില്‍ എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ പരിശോധന

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ എംഎല്‍എ ഹോസ്റ്റലില്‍ സിബിഐയുടെ പരിശോധന. ഹൈബി ഈഡനെതിരായ പരാതിയിലാണ് പരിശോധന നടക്കുന്നത്. എംഎല്‍എ ഹോസ്റ്റലിലെ മുറിയില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. സിബിഐ സംഘത്തിന് തെളിവ് നല്‍കാനായി എംഎല്‍എ ഹോസ്റ്റലില്‍ പരാതിക്കാരിയും എത്തിയിട്ടുണ്ട്. ഹൈബി ഈഡന്‍ ഉപയോഗിച്ച മുറിയിലാണ് 05/04/22 ചൊവ്വാഴ്ച ഉച്ചയോടടുത്ത് പരിശോധന ആരംഭിച്ചത്.

2021 ജനുവരിയിലാണ് കേസ് സിബിഐയ്ക്ക് വിട്ടത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഇപ്പോള്‍ സംഘടനാ ചുമതലയിലുള്ള എഐസിസി സെക്രട്ടറി കെ സി വേണുഗോപാല്‍, ഹൈബി ഈഡന്‍, എ പി അനില്‍കുമാര്‍, മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോഴത്തെ ബിജപി ദേശീയ ഉപാധ്യക്ഷനുമായ എപി അബ്ദുള്ളക്കുട്ടി, അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരയാണ് എഫ്ഐആര്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →