അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ബാലോത്സവം 2022; അപേക്ഷ ക്ഷണിച്ചു

April 2, 2022 - 7:19 pm

ആലപ്പുഴ: ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ബാലോത്സവം 2022 എന്ന പേരില്‍ കുട്ടികള്‍ക്കായി അവധിക്കാല ക്ലാസുകള്‍ സംഘടിപ്പിക്കുന്നു. രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് ക്ലാസുകള്‍. വാദ്യസംഗീതം (തബല, വയലിന്‍, ഗിത്താര്‍), ചിത്രരചന, ഒറിഗാമി, ഡാന്‍സ്, സംഗീതം, പ്രസംഗകല, ഫോട്ടോഗ്രാഫി എന്നീ ഇനങ്ങളിലാണ് പരിശീലനം.

ഒരു കുട്ടിക്ക് പരമാവധി മൂന്ന് ഇനങ്ങളില്‍ പ്രവേശനം നല്‍കും. സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി മുഖാമുഖം, വിവിധ കലാപരിപാടികള്‍, വിനോദയാത്ര എന്നിവയും പരിശീലനത്തിന്റെ ഭാഗമായി നടക്കും. 

ഏപ്രില്‍ ആറു മുതല്‍ 20വരെ ആലപ്പുഴ കളക്ടറേറ്റിലെ എ.ഡി.സി ജനറല്‍ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. 1500 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 250 പേര്‍ക്കാണ് പ്രവേശനം.

ബാലോത്സവത്തിന്റെ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാ കളക്ടര്‍ ഡോ.രേണു രാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി എം.സി. പ്രസാദ്, വൈസ് പ്രസിഡന്റ് കെ.ഡി. ഉദയപ്പന്‍, ട്രഷറര്‍ കെ.പി പ്രതാപന്‍, എ.ഡി.സി (ജനറല്‍) ഡി. ഷിന്‍സ്, ശ്രീലേഖ, നസീര്‍ പുന്നക്കല്‍, കെ. നാസര്‍ എന്നിവര്‍ പങ്കെടുത്തു. ഫോണ്‍: 7559077413

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *