റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലപ്പുറം: നാഷണൽ ടാലന്റ് സെർച്ച് പരീക്ഷാ പരിശീലനത്തിന് തുടക്കമായി

March 2, 2022 - 4:32 pm

മലപ്പുറം: തിരൂർ വിദ്യാഭ്യാസ ജില്ലയിൽ നാഷണൽ ടാലന്റ് സെർച്ച് പരീക്ഷാ പരിശീലന പദ്ധതിക്ക് തുടക്കമായി. എഴൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി മലയാളം സർവകലാശാല വൈസ് ചാൻസലർ അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്തു. തിരൂർ നഗരസഭാ വൈസ് ചെയർമാൻ പി.രാമൻകുട്ടി അധ്യക്ഷനായി.എൻ.ടി. എസ് പരീക്ഷ വിജയിച്ച ബി.എച്ച്.എസ്.എസ് മാവണ്ടിയൂരിലെ എസ്.കീർത്തനക്ക് വൈസ് ചാൻസലർ അനിൽ വള്ളത്തോൾ, തിരൂർ ഡി.ഇ.ഒ കെ.പി രമേഷ് കുമാർ എന്നിവർ ഉപഹാരം നൽകി. വിദ്യാർത്ഥികൾക്കുള്ള ക്ലാസ് മത്സര പരീക്ഷ ട്രെയിനർ എം.കൃഷ്ണകുമാറും അധ്യാപകർക്കുള്ള ക്ലാസ് ഫോർമർ സിവിൽ സർവീസ് ഫാക്കൽറ്റി അംഗം കെ.എ മുനീറും നൽകി. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാമിന്റെ ഭാഗമായാണ് നാഷണൽ ടാലന്റ് സെർച്ച് പരീക്ഷാ പരിശീലന പദ്ധതി നടപ്പിലാക്കുന്നത്.

കൗൺസിലർമാരായ സീനത്ത് റഹ്മാൻ, ഐ.പി ഷാജിറ, എച്ച്.എം ഫോറം കൺവീനർ പി.കെ അബ്ദുൽ ജബ്ബാർ, അബ്ദുൽ വഹാബ്, സ്കൂൾ വെൽഫയർ കമ്മിറ്റി കൺവീനർ കരീം മേച്ചേരി, സി.വി വിമൽ കുമാർ,ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം കോഡിനേറ്റർ കെ.ഹസൻ മാസ്റ്റർ,ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ മിനി ടീച്ചർ,ശ്രീകല ടീച്ചർ,വിപി നിസാർ,ശിഹാബ് കെ.കെ, ഷാജി മാസ്റ്റർ എന്നിവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *