റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജി. സുധാകരനെതിരെ വിമർശനം വേണ്ടെന്ന് സി.പി.എം സംസ്ഥാന നേതൃത്വം

March 2, 2022 - 4:14 pm

കൊച്ചി: സി.പി.എം സംസ്ഥാനസമിതിയിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ച ജി. സുധാകരനെതിരെ വിമർശനം വേണ്ടെന്ന് സി.പി.എം സംസ്ഥാന നേതൃത്വം. ഇതുസംബന്ധിച്ച് ആലപ്പുഴ ജില്ല നേതൃത്വത്തിന് നിർദേശം നൽകി. തുടർന്ന് ഇക്കാര്യം പരാമർശിക്കേണ്ടെന്ന് ആലപ്പുഴയിൽ നിന്നുള്ള പ്രതിനിധികൾ തീരുമാനിച്ചു.

സംസ്ഥാനസമിതിയിൽ തുടരാൻ ആഗ്രഹമില്ലെന്ന് കാണിച്ച് പാർട്ടിക്ക് സുധാകരൻ കത്ത് നൽകിയിരുന്നു. മൂന്ന് ദിവസം മുൻപാണ് കത്ത് നൽകിയത്. കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനുമാണ് കത്ത് നൽകിയത്. നേരത്തെ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചതിൽ അതൃപ്തി ഉണ്ടായിരുന്നു. നേരത്തെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പരിഗണിച്ചപ്പോഴും അദ്ദേഹം വിയോജിപ്പ് രേഖപ്പെടുത്തുകയാണ് ഉണ്ടായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *