റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശ്ശൂർ: കാട്ടൂരിൽ പെണ്ണൊരുക്കം വനിതാദിന വാരാഘോഷം മാർച്ച് 2 മുതൽ 8 വരെ

March 2, 2022 - 2:34 pm

തൃശ്ശൂർ: സാർവ്വ ദേശീയ വനിതാ ദിനത്തിന്റെ ഭാഗമായി കാട്ടൂർ ഗ്രാമ പഞ്ചായത്തും കുടുംബശ്രീയും ഏഴ് ദിവസത്തെ വനിതാദിന വാരാചരണ പരിപാടി സംഘടിപ്പിക്കുന്നുവെന്ന് അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.   പെണ്ണൊരുക്കം എന്ന പേരിൽ മാർച്ച് 3 മുതൽ 7 വരെയാണ് പരിപാടികൾ നടക്കുന്നത്. ആദ്യ ദിനമായ മാർച്ച് രണ്ടിന് സ്ത്രീ ശാക്തീകരണ പ്രാധാന്യം വിളിച്ചോതുന്ന ഘോഷയാത്ര, രണ്ടാം ദിനം വനിത ജനപ്രതിനിധികൾ അടക്കം വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച വനിതകളെ ആദരിക്കൽ, മൂന്നാം ദിവസം സ്ത്രീകളുമായി ബന്ധപ്പെട്ട സെമിനാറുകൾ, നാലാം ദിവസം ഭക്ഷ്യമേള, അഞ്ചാം ദിനം വിവിധ കുടുംബശ്രീ സംഘങ്ങളുടെ കലാപരിപാടികൾ, ആറാം ദിവസം വിവിധ വാർഡുകളിൽ നിന്നും കാട്ടൂർ സെന്ററിലേക്ക് സ്ത്രീകളുടെ രാത്രി നടത്തം, ഏഴാം ദിവസം വനിത ദിന മൽസരങ്ങളുടെ അവാർഡ് ദാനവും സമാപനവും ആയിട്ടാണ് പരിപാടി നടത്തുന്നത്. സ്ത്രീ ശാക്തീകരണത്തിനും സുരക്ഷക്കും പ്രാധാന്യം നൽകുന്ന വനിതാ ദിന സന്ദേശം ഏറ്റവും താഴേക്കിടയിലുള്ള സ്ത്രീകളിൽ എത്തിക്കാനും അവരെ സ്വയംപര്യാപ്തത നേടാനായി പ്രാപ്തരാക്കുന്ന ഒന്നാണ് പെണ്ണൊരുക്കമെന്ന് സംഘാടക സമിതി ചെയർമാനും കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റുമായ ഷീജ പവിത്രൻ അറിയിച്ചു. സിഡിഎസ് ചെയർപേഴ്‌സൺ അജിത ബാബു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എം കമറുദീൻ, വൈസ് ചെയർ പേഴ്സൺ ബസീല സഗീർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *