റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹോട്ടല്‍ റിസപ്‌ഷനിസ്റ്റിന്റെ കൊലപാതകം: വനിതാ സുഹൃത്തുമായുളള ബന്ധം മൂലം

March 2, 2022 - 10:27 am

തിരുവനന്തപുരം : തിരുവനന്തപുരം ഓവര്‍ ബ്രിഡ്‌ജിലെ ഹോട്ടലിലെ റിസപ്‌ഷനിസ്റ്റിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം പ്രതിയുടെ വനിതാ സുഹൃത്തുമായുളള ബന്ധം മൂലമെന്ന്‌ പോലീസ്‌ . പ്രതി അജീഷിനെ കസ്റ്റഡിയില്‍വാങ്ങി ചോദ്യം ചെയ്യാനുളള നീക്കത്തിലാണ്‌ പോലീസ്‌ .പ്രതിയുെട മൊഴി വിശ്വസനീയമല്ലെന്നും ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്താനുളള കാരണങ്ങള്‍ വിശദമായി അന്വേഷിക്കണമെന്നും കോടതിയില്‍ നല്‍കിയ കസ്‌റ്റഡി അപേക്ഷയില്‍ അന്വേഷണ സംഘം ആവശ്യമുന്നയിച്ചു.

കാമുകനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന യുവതിയുമായി ഹോട്ടലില്‍ റുമെടുത്ത അജീഷ്‌ മദ്യപിക്കാറുണ്ടായിരുന്നു. മദ്യപിച്ച്‌ ബഹളം വെച്ചതിന്‌ അജീഷും കൊല്ലപ്പെട്ട അയ്യപ്പനും തമ്മില്‍ തര്‍ക്കവും ഉണ്ടായിരുന്നു.

യുവതിയുടെ സുഹൃത്തുക്കളില്‍ പലര്‍ക്കും അയ്യപ്പന്‍ ഹോട്ടലില്‍ റൂം നല്‍കി. ഇതിലുളള വിരോധം മൂലമാണ്‌ കൊലനടത്തിയതെന്നാണ്‌ പോലീസ്‌ കരുതുന്നത്‌. പ്രതിയും കാമുകിയും ഈ ഹോട്ടലില്‍ മുറിയെടുത്ത രേഖകളും പോലീസ്‌ കണ്ടെടുത്തു. കൊലപാതകത്തിന്‌ നിരവധി ആളുകള്‍ സാക്ഷിയായിട്ടുണ്ട്‌. ശാസ്‌ത്രീയ തെളിവുകളും പോലീസിന്‌ ലഭിച്ചിട്ടുണ്ട. ഇത്‌ ഫോറന്‍സിക്ക്‌ ലബോറട്ടറിയില്‍ പരിശോധനക്കയക്കണമെന്നും പോലീസ്‌ വ്യക്തമാക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *