റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഷാന്‍, രണ്‍ജിത്ത്‌ കൊലപാതകങ്ങള്‍ : കുറ്റപത്രം നല്‍കാനൊരുങ്ങി അന്വേഷണ സംഘം

March 2, 2022 - 10:16 am

ആലപ്പുഴ; എസ്‌ഡിപിഐ നേതാവ്‌ കെ.എസ്‌.ഷാന്‍, ബിജെപി നേതാവ്‌ രണ്‍ജിത്ത്‌ ശ്രീനിവാസ്‌ എന്നിവരെ കൊലപ്പെടുത്തിയ കേസുകളില്‍ കുറ്റപത്രം നല്‍കാനുളള അവസാനവട്ട തയ്യാറെടുപ്പില്‍ അന്വേഷണ സംഘങ്ങള്‍. കൊലപാതകങ്ങള്‍ നടന്ന്‌ 90 ദിവസത്തിനകം കോടതിയില്‍ കുറ്രപത്രം സമര്‍പ്പിക്കാനാണ്‌ ശ്രമം നടക്കുന്നത്‌. ഷാന്‍ കൊല്ലപ്പെട്ടിട്ട്‌ 2022 മാര്‍ച്ച്‌ 18ന്‌ 3 മാസമാകും. രണ്‍ജിത്ത വധിക്കപ്പെട്ടിട്ട്‌ മൂന്നുമാസമാകുന്നത്‌ മാര്‍ച്ച് 19നും.

ഷാന്‍വധക്കേസില്‍ കുറ്റപത്രം തയ്യാറക്കി തുടങ്ങിയതായി ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി പികെവി ബെന്നി പറഞ്ഞു .ഈ കേസില്‍ ഗൂഡാലോചനയില്‍ പങ്കുളള ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരായ മുരുകേശന്‍, ശ്രീനാഥ്‌ എന്നിവരെ ഇനിയും പിടികൂടിയിട്ടില്ല. രണ്‍ജിത്ത്‌ വധക്കേസില്‍ കുറ്റപത്രം തയ്യാറാക്കാനുളള അവസാനഘട്ട ജോലികളിലാണെന്ന്‌ അന്വെഷണ സംഘത്തലവന്‍ ആലപ്പുഴ ഡിവൈഎസ്‌പി എന്‍.ആര്‍.ജയരാജ്‌പറഞ്ഞു. 28 പ്രതികളെ പിടികൂടി. ഏതാനുംപേരെക്കൂടി പിടികൂടാനുണ്ട്‌.

എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്‌ ഷാന്‍ ഡിസംബര്‍ 18ന്‌ രാത്രിയാണ്‌ മണ്ണഞ്ചേരിയില്‍ കൊല്ലപ്പെട്ടത്‌. സ്‌കൂട്ടറില്‍ പോകുമ്പോള്‍ കാര്‍ ഇടിച്ചു വീഴ്‌ത്തിയശേഷം കൊലപ്പെടുത്തുകയായിരുന്നു. ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായ രണ്‍ജിത്ത്‌ ശ്രീനിവാസിനെ 2021 ഡിസംബര്‍ 19ന്‌ രാവിലെ ആലപ്പുഴ നഗരത്തിലെ വീട്ടില്‍ കയറി വധിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *