കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തില്‍എറണാകുളം ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം .പ്രവര്‍ത്തിന റിപ്പോര്‍ട്ടിലാണ് ജില്ലാസെക്രട്ടറി സിഎന്‍ മോഹനന്റെ പേരെടുത്തുപറഞ്ഞ് വിമര്‍ശിച്ചിരിക്കുന്നത്. മറ്റുജില്ലകളില്‍ നടന്ന സമ്മേളനങ്ങളുടെ ശോഭ എറണാകുളം ജില്ലാ സമ്മേളനം കെടുത്തിയെന്നാണ് പ്രധാന ആക്ഷേപം. ജില്ലാ സമ്മേളനത്തിന്റെ സമാപന ദിവസം ജില്ലാ കമ്മറ്റി അംഗം പരസ്യ വിമര്‍ശനം ഉന്നയിച്ച് ഇറങ്ങിപ്പോയ സാഹചര്യം ഒഴിവാക്കണമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
18 വര്‍ഷം ജില്ലാ കമ്മറ്റി അംഗമായിരുന്ന ഒരാള്‍ അത്തരത്തില്‍ ഇറങ്ങിപ്പെയിട്ടും ജില്ലാ നേതൃത്വം അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കാതിരുന്നത് അന്ന് വിമര്‍ശനവിധേയമായിരുന്നു. അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നായിരുന്നു മാദ്ധ്യമപ്രവര്‍ത്തകരോട് ജില്ലാ സെക്രട്ടറി അന്നുപറഞ്ഞത്. എറണാകുളം ജില്ലാ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട സിപിഎം കവളങ്ങാട് എരിയ സെക്രട്ടറി പിഎന്‍ ബാലകൃഷ്‌ണന്‍ സമ്മേളന ഹാളിലുണ്ടായിരുന്ന സംസ്ഥാന സെക്രട്ടറി കോടിയേരിയോട് പറഞ്ഞശേഷമാണ് സമ്മേളന വേദി വിട്ടിറങ്ങി പോയത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വീഴ്‌ചവരുത്തിയവര്‍ക്കെതിരെ ജില്ലാ നേതൃത്വം നടപടിയെടുക്കാന്‍ വൈകിയതും വിമര്‍ശനത്തിനിടയാക്കി.


