റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലീഗുമായി കൂട്ടുകെട്ടാഗ്രഹിക്കുന്നില്ലെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍

March 2, 2022 - 9:59 am

കൊച്ചി : ഇടതുമുന്നണി വിപുലീകരിക്കേണ്ട ആവശ്യം നിലവിലില്ലെന്നും മുന്നണിയിലേക്ക്‌ കൊണ്ടുവരാന്‍ പറ്റിയ കക്ഷികള്‍ ഇല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ലീഗുമായി കൂട്ടുകെട്ട്‌ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സമസ്‌തയുമായി സഹകരിക്കുന്നതില്‍ വൈമനസ്യം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ആദ്യ ദിനമായ 01/03/2022 പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ അവതരണത്തിനു ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്‌ണന്‍.

മുന്നണിവിപുലീകരിക്കുകയാണ്‌ അടുത്ത ലക്ഷ്യം. ഐഎന്‍എല്‍ ഇപ്പോള്‍ മുന്നണിയുടെ ഭാഗമാണ്‌. ആ പാര്‍ട്ടിക്കുളളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ഇനിയും അടി തുടരുകയും അത്‌ എല്‍ഡിഎഫിന്‌ കോട്ടം തട്ടുകയും ആണെങ്കില്‍ പുറത്താക്കുമെന്നുംം അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തൃശൂര്‍ സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി ഏറ്റൈടുത്ത തീരുമാനം ബിജെപിയെ ഒറ്റപ്പെടുത്തുക, യുഡിഎഫിനെ പരമാവധി ദുര്‍ബലപ്പെടുത്തുകയെന്നതായിരുന്നു. . അതില്‍ സിപിഎം വിജയം കാണുകയും ചെയ്‌തു. കേരള കോണ്‍ഗ്രസും എല്‍ജെഡിയും ഉള്‍പ്പടെയുളള കക്ഷികളെ ഒപ്പം കൂട്ടാനായി. നാലുവര്‍ഷം കൊണ്ട്‌ സ്‌ത്രീകളുള്‍പ്പെടെ പാര്‍ട്ടി അംഗത്വം ഗണ്യമായി വര്‍ദ്ധിച്ചു. ബ്രാഞ്ചുകളുടെയും ലോക്കല്‍ കമ്മറ്റികളുടെയും എണ്ണത്തില്‍ കാര്യമായ വര്‍ദ്ധന ഉണ്ടായതായും കോടിയേരി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *