റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിഗ്നേച്ചറിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു.

February 26, 2022 - 11:12 am

അട്ടപ്പാടിയുടെ ഗോത്രഭാഷയായ മുഡുക ഭാഷയില്‍ ആദ്യമായി ഒരുങ്ങുന്ന ചിത്രമാണ് സിഗ്നേച്ചർ.മനോജ് പാലോടന്‍ സംവിധാനത്തിലൊരുങ്ങുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മന്ത്രി സജി ചെറിയാന്‍ റിലീസ് ചെയ്തു.

ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രമാണ് സിഗ്‌നേച്ചറിൽ ബനാര്‍ഘട്ട ഫെയിം കാര്‍ത്തിക് രാമകൃഷ്ണനും ആല്‍ഫി പഞ്ഞിക്കാരനുമാണ് നായകനും നായികയുമായെത്തുന്നത്. ടിനി ടോം, നഞ്ചിയമ്മ, ചെമ്പില്‍ അശോകന്‍, ഷാജു ശ്രീധര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, അഖില, നിഖില്‍ എന്നീ താരങ്ങള്‍ക്ക് ഒപ്പം മുപ്പതിലധികം അട്ടപ്പാടിക്കാരും താരനിരയിലുണ്ട്.

സാഞ്ചോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ലിബിന്‍പോള്‍ അക്കര, ജെസി ജോര്‍ജ് , അരുണ്‍ വര്‍ഗീസ് തട്ടില്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. കഥ, തിരക്കഥ, സംഭാഷണം: ഫാ. ബാബു തട്ടില്‍. ഛായാഗ്രഹണം: എസ്. ലോവല്‍. മേക്കപ്പ്: പ്രദീപ് രംഗന്‍, പി, ആര്‍.ഒ. എം.എസ്. ദിനേശ്. എന്നിവർ നിർവ്വഹിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *