കൊച്ചി: അന്വെഷണോദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. 2022 ഫെബ്രുവരി 21 തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ദിലീപിന്റെ സഹോദരന് അനൂപിനും സഹോദരീ ഭര്‍ത്താവ് സൂരജിനും വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ് നല്കി.
പ്രതികളെ വീണ്ടും ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായാണ് നാദിര്‍ഷായെയും ദിലീപിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെയും വിളിച്ചുവരുത്തി മൊഴിയെടുത്തത്. മൂ്ന്നുദിവസം മുമ്പ് നാദിര്‍ ഷായില്‍ നിന്നും മൂന്നുമണിക്കാര് മൊഴിയെടുത്തിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണി ഉയര്ത്തിയൈന്ന് ആരോപിക്കപ്പെടുന്ന കാലത്ത് നാദിര്‍ഷായും ദിലീപും ഒരുമിച്ചുണ്ടായിരുന്നതായി വിവരം ലഭിച്ചിരുന്നു.
ഗൂഡാലോചനയുമയി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം അറിയുമോയെന്നാണ് പ്രധാനമായും ചേദിച്ചത്. വ്യക്തിപരമായും സിനിമാ സംബന്ധമായും ബന്ധമുണ്ടെങ്കിലും ദിലീപിന്റെ ഇടപാടുകളെക്കുറിച്ച് അറിയില്ലെന്ന് നാദിര്‍ഷാ മൊഴി നല്കി. അനൂപിനും സൂരജിനും കഴിഞ്ഞയാഴ്ച നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനാണ് പുതിയ നിര്‍ദ്ദേശം. ദിലീപിന്റെ തുള്പ്പെട ആറു ഫോണുകളുടെ ഫോറന്‍സിക്ക് പരിശോധനാഫലം ഇന്നോ നാളെയോ ലഭിക്കുമെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു.

