തൃശ്ശൂർ: ഫുട്പാത്ത് കാല്‍നടയാത്രക്കാര്‍ക്കുള്ളതാണ്. എന്നാല്‍ പല സ്ഥലങ്ങളിലും ഫുട്പാത്തുകള്‍ കയ്യേറി സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിയമ നടപടി ആരംഭിക്കുന്നത്. 2 ദിവസത്തിനകം എല്ലാ കയ്യേറ്റവും സ്വമേധയാ ഒഴിവാക്കി കോര്‍പ്പറേഷനുമായി സഹകരിക്കണമെന്ന് മേയര്‍ എം.കെ.വര്‍ഗ്ഗീസ് അറിയിച്ചു.


