റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തിയ പ്രതിക്ക് ജാമ്യം ലഭിച്ച കേസില്‍ പുനപ്പരിശോധന ഹര്‍ജി നല്‍കാന്‍ സര്‍ക്കാര്‍

May 31, 2020 - 12:49 pm

എറണാകുളം: പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തിയ പ്രതിക്ക് ജാമ്യംലഭിച്ച കേസില്‍ പുനപ്പരിശോധന ഹര്‍ജി നല്‍കാന്‍ സര്‍ക്കാര്‍. ആലപ്പുഴ തുറവൂര്‍ സ്വദേശിനിയായ 17കാരിയെ മലക്കപ്പാറയില്‍ കൊണ്ടുപോയി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി എറണാകുളം കുമ്പളം മുട്ടിങ്കല്‍ സഫര്‍ഷാ (32) വസ്തുതകള്‍ മറച്ചുവച്ചാണ് ജാമ്യം നേടിയതെന്നു കാട്ടിയാണ് പുനപ്പരിശോധന ഹര്‍ജി നല്‍കിയത്. കുറ്റപത്രം നല്‍കിയ വിവരം യഥാസമയം അറിയിക്കാന്‍ കഴിയാതെപോയെന്നും ജാമ്യ ഉത്തരവ് പുനപ്പരിശോധിക്കണമെന്നുമാണ് ഹര്‍ജിയിലുള്ളത്.

ജനുവരി ഏഴിന് പെണ്‍കുട്ടി കൊല്ലപ്പെട്ടതിന്റെ പിറ്റേന്ന് പ്രതി അറസ്റ്റിലായിരുന്നു. 83ാമത്തെ ദിവസം പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയും കോടതി അംഗീകരിക്കുകയും ചെയ്തു. 90 ദിവസമായിട്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്നും ആയതിനാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും കാട്ടി പ്രതിഭാഗം ജാമ്യഹര്‍ജി നല്‍കി. ഇക്കാര്യം പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നില്ല. ഇതാണ് പ്രതിക്ക് അനര്‍ഹമായി ജാമ്യം ലഭിക്കാന്‍ ഇടയായത്. ഇത് ഏറെ വിവാദമായിരുന്നു. അതാണ് പ്രതിയുടെ ജാമ്യകാര്യത്തില്‍ പുനപ്പരിശോധന ഹര്‍ജി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പൊലീസ് കൃത്യസമയത്ത് വിവരങ്ങള്‍ കൈമാറിയില്ലെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *