ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ന്യൂയോര്‍ക്കിലുണ്ടായ തീപിടിത്തത്തില്‍ 19 പേര് മരിച്ചു. ന്യൂയോര്‍ക്ക് സിറ്റിയിലെ പാര്‍പ്പിട സമുച്ചയത്തിലാണ് തീപിടിത്തമുണ്ടായത്.
രാത്രി 9.30യോടെയായിരുന്നു അപകടമുണ്ടായത്. മരിച്ചവരില്‍ 9 കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. അറുപതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണെന്ന് ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസ് അറിയിച്ചു.
’19 പേര് മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ നില ഗുരുതരമാണ്. ചരിത്രത്തിലെ ഏറ്റവും അപകടകരമായ തീപിടിത്തമാണിത്,’ മേയര്‍ എറിക് ആഡംസ് സി.എന്‍.എന്നിനോട് പറഞ്ഞു.


