റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലയാള സിനിമയുടെ വാഗ്ദാനമായി വളർന്നുവന്നിരുന്ന കലാഭവന്‍ ജയേഷ് അകാലത്തില്‍ മരണമടഞ്ഞു

May 11, 2020 - 11:22 am

കൊടകര: നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ ജയേഷ് (38) അന്തരിച്ചു കൊടകര മറ്റത്തൂര്‍ വാസുപുരം ഇല്ലിമറ്റത്തില്‍ ഗോപി മേനോന്റേയും അരീക്കാട്ട് ഗൗരിയുടേയും മകനാണ്. ഞായറാഴ്ച്ച്(11-05-2020) വൈകിട്ട് ഏഴുമണിയോടെ കൊടകര ശാന്തി ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

കൊച്ചി കലാഭവനിലൂടെ മിമിക്രി കലാകാരനായി രംഗത്തു വന്ന ജയേഷ് പതിനൊന്നോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ലാല്‍ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന സിനിമയിലൂടെയാണ് തുടക്കം. തുടര്‍ന്ന് പ്രേതം 2, സുധി സുധി വാത്മീകം, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, പാസഞ്ചര്‍ , ക്രേസി ഗോപാലന്‍, എല്‍സമ്മ എന്ന ആണ്‍കുട്ടി, കരയിലേക്കൊരു കടല്‍ദൂരം എന്നീ സിനിമകളില്‍ ശ്രദ്ധേയമായ അഭിനയം കാഴ്ച വച്ചു. ചാനലുകളില്‍ നിരവധി കോമഡി പ്രോഗ്രാമുകളും അവതരിപ്പിച്ചിട്ടുണ്ട്.

അഞ്ചു വയസുകാരന്‍ സിദ്ധാര്‍ഥ് 2 വര്‍ഷം മുമ്പ് മരിച്ചിരുന്നു. ഭാര്യ സുജ, മകള്‍ ശിവാനി, സഹോദരന്‍ ജ്യോതിഷ് ബാബു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *