മറയൂര്‍ : മറയൂരില്‍ കമിതാക്കള്‍ കൈഞരമ്പ് മുറിച്ചശേഷം കൊക്കയില്‍ ചാടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. വീഡിയോ ചിത്രീകരിച്ചd സുഹൃത്തുക്കള്ക്കയച്ചശേഷം കൊക്കയില്‍ ചാടിയ യുവാവ് മരിച്ചു. കൊക്കയില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ യുവതിയെ നാട്ടുകാര്‍ ചേര്‍ന്നു കോലഞ്ചേരി മെഡിക്കല്‍ കോളേജിലെത്തിച്ചു.
പെരുമ്പാവൂര്‍ മാറമ്പളളി നാട്ടുകല്ലുങ്കല്‍ അലിയുടെ മകന് നാദിര്‍ഷാ അലി(30) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിനോദ സഞ്ചാരികളും സമീപത്തെ ആദിവാസി കോളനിയിലെ യുവാക്കളും നടത്തിയ തെരച്ചിലിലാണ് മറയൂര്‍ സ്വദേശിനിയായ അദ്ധ്യാപികയെ കണ്ടെത്തുന്നത്. രക്തം വാര്‍ന്ന അവശ നിലയിലായിരുന്നു. കൈഞരമ്പ് മുറിച്ചത് നാദിര്‍ഷാ ആണെന്നും മരിക്കാന്‍ പോകുന്നെന്ന് പറഞ്ഞ് വീഡിയോ ചിത്രീകരിച്ചത് വീട്ടുകാരെ ഭയപ്പെടുത്താന്‍ വേണ്ടി ആണെന്നാണ് കരുതിയതെന്നും കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന അദ്ധ്യാപിക വെളിപ്പെടുത്തി.
മറയൂര്‍ സ്വദേശിനിയും ജയമാതാ സ്കൂളലെ അദ്ധ്യാപികയുമായ പത്തടിപ്പാലം പുളിക്കല്‍ വീട്ടില്‍ നിഖിലാ തോമസിനെ (26 )ആണ് രണ്ടുകൈത്തണ്ടയിലും ആഴത്തില്‍ മുറിവേറ്റ് കൊക്കയില്‍ കണ്ടെത്തിയത്. നിഖിലയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ മറയൂര്‍ പോലീസിനോട് വ്യക്തമാക്കിയത്. കാന്തല്ലൂര്‍ ഭ്രമണം പോയിന്രിലെ പാറപ്പുറത്ത് രണ്ടുകൈത്തണ്ടക്കും മുറിവേറ്റനിലയില്‍ തൊഴിലുറപ്പു തൊഴിലാളികളാണ് 2021 സെപ്തംബര്‍ 1 ന് വൈകിട്ട് മൂന്നുമണിയോടടുത്ത സമയം നിഖിലയെ കണ്ടെത്തുന്നത്. മറയൂരിലെ ആശിപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കോലഞ്ചേരി മോഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
കൈഞരമ്പ് മുറിച്ച ശേഷം കാമുകന് നാദിര്ഷായ്ക്കൊപ്പം നിഖിലയും കൊക്കയില്‍ ചാടിയെന്നായിരുന്നു പ്രചരിച്ചിരുന്ന വിവരം. തൊഴിലുറപ്പുതൊഴിലാളികള് കണ്ടെത്തുമ്പോള്‍ സ്വബോധത്തോടെയാണ് നിഖില സംസാരിച്ചിരുന്നത്. നിഖില വെളിപ്പെടുത്തിയ പ്രകാരം നടത്തിയ തെരച്ചിലിലാണ് അലിയുടെ ജഡം കണ്ടെത്തിയത്. ഭ്രമരം പോയിന്റിലെത്തിയ വിനോദസഞ്ചാരികളാണ് താഴെഭാഗത്ത് യുവതിയുടെ ശബ്ദം കേള്‍ക്കുന്നതായി തൊഴിലുറപ്പു തൊവിലാളികളെ അറിയച്ചത്. തൊഴിലാളികള്‍ വിവരം കാന്തല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ടി .മോഹന്‍ദാസിനെ അറിയിക്കുകയും അദ്ദേഹം എത്തി ജീപ്പില്‍ യുവതിയെ മറയൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.
വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കുന്നില്ലെന്നും അതിനാല്‍ ആത്മഹത്യ ചെയ്യുകാണെന്നും പറഞ്ഞ് നാദിര്‍ഷാ കാറില്‍ വച്ച് വീഡിയോ ചിത്രീകരിച്ചിരുന്നു. ചിത്രീകരണത്തിനിടെ നിഖിലക്കുനേരെ കാമറ തിരിച്ചെങ്കിലും തനിക്കൊന്നും പറയാനില്ലെന്ന് നിഖില കൈകൊണ്ട് ആഗ്യം കാണിക്കുന്നതും വീഡിയോയിലുണ്ട്. ഇതെല്ലാം വീട്ടുകാരെ ഭയപ്പെടുത്താനാണെന്നാണ് താന്‍ കരുതിയതെന്ന് നിഖില പോലീസിനോട് വെളിപ്പെടുത്തി. പാറപ്പുറത്ത് വര്‍ത്തമാനം പറഞ്ഞിരിക്കുന്നതിനിടെ കയ്യില്‍ കുതിയിരുന്ന മദ്യം നാദിര്‍ഷാ കഴിച്ചു. തുടര്‍ന്ന് കയ്യിലുണ്ടായിരുന്ന ബ്ലേഡ്കൊണ്ട് തന്റെ കൈത്തണ്ടയില്‍ ബലമായി മുറിവേല്‍പ്പിക്കുകയായിരുന്നു.രക്തം ചീറ്റിയതോടെ ഭയന്നുപോയ താന്‍ അലറി കറഞ്ഞതായും തുടര്‍ന്ന് കാറിനടുത്തേക്ക് നടന്നെങ്കിലും തളര്‍ച്ച അനുഭവപ്പെട്ട് നടക്കാന്‍ പറ്റാതാവുകയും പാറപ്പുറത്ത് ഇരിക്കുകയും ആയിരുന്നു. പിന്നീട് ഒച്ചപ്പാട് കേട്ടാണ് കണ്ണ് തുറക്കുന്നത്. ഇതിനിടയില്‍ എന്താണ് സംഭവിച്ചതെന്ന് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. താനും നാദിര്‍ഷായും ഒപ്പമുണ്ടായിരുന്ന അവസാന നിമിഷങ്ങളെക്കുറിച്ച് നിഖില ഓര്‍ത്തെടുത്തു.
കാന്തല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മോഹന്‍ദാസ് കാന്തല്ലൂര്‍ പോലീസ് എന്നിവരുടെ നേതൃത്വത്തില്‍ ആദിവാസിക്കുടിയിലെ യുവാക്കളുടെ സഹായത്തോടെ മൂന്നുമണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് നാദിര്‍ ഷായുടെ മൃതദേഹം കണ്ടെടുത്തത്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
നാദിര്‍ഷായുമായി നിഖില മൂന്നുവര്‍ഷത്തോളമായി അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. 2021 പെ്തംബര്‍ 1 ന് ബുധനാഴ്ച നിഖിലയെ കാണാനായി നാദിര്‍ഷാ മറയൂരില്‍ വരികയും രാവിലെ 10 മണിവരെ ഓണ്ഡലൈന് ക്ലാസ് നടത്തിയിരുന്ന അദ്ധ്യാപിക ഇതിന് ശേഷം നാദിര്ഷായ്ക്കൊപ്പം പോയതായിട്ടുമാണ് പ്രാഥമീകാന്വേഷണത്തില്‍ പോലീസിന് ലഭിച്ച വിവരം. ഇരുവരും ചെര്‍ന്ന് പയസ് നഗര്‍ ,ഇരച്ചില്‍ പാറ, കാന്തല്ലൂര്‍, ഗുഹനാഥപുരം, എന്നിവിടങ്ങളില്‍ ചുറ്റിക്കറങ്ങിയ ശേഷം കാന്തല്ലൂരിലെ ഭ്രമരം പോയിന്റില്‍ എത്തി ഇവിടെ കാര്‍ നിര്‍ത്തിയിട്ടശേഷം മരിക്കാന്‍ പോകുന്നെന്ന് വ്യക്തമാക്കുന്ന വീഡിയോ ചിത്രീകരിച്ച് സുഹൃത്തുക്കള്ക്കയക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്നും കൈകള്‍ മുറിക്കാന്‍ ഉപയോഗിച്ച ബ്ലേഡ്, മദ്യകുപ്പി ഇരുവരുടെയും ചെരിപ്പുകള്‍,വസ്ത്രം, മൊബൈല്‍ഫോണ്‍ എന്നിവ രക്തത്തില്‍ കുതിര്‍ന്ന നിലയില്‍ പോലീസ് കണ്ടെത്തിയിരുന്നു.


