രാജ്യത്ത് കൊവിഡ് കേസുകളില്‍ നേരിയ കുറവ്

രാജ്യത്ത് കൊവിഡ് കേസുകളില്‍ നേരിയ കുറവ് റിപ്പോര്‍ട്ട്‌ ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 24 മണിക്കൂറിനിടെ 30,948 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

403 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം 38,487 പേര്‍ രോഗമുക്തി നേടിയതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.57 ശതമാനമായി. 152 ദിവസത്തിനിടെ ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് നിലവിലുള്ളത്.3,53,398 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയില്‍ തുടരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →