റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഫ്ഗാനിലേത് ദുഷ്കരമായ ദൗത്യം: ജോ ബൈഡൻ

August 21, 2021 - 7:53 am

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തിലെ രക്ഷാദൗത്യത്തില്‍ അന്തിമ ഫലം ഉറപ്പിക്കാനാവില്ലെന്ന് യുഎസ് പ്രസിഡന്‍റ്  ജോ ബൈഡന്‍. അപകടകരമെന്നാണ് അഫ്ഗാന്‍ രക്ഷാദൗത്യത്തെ ബൈഡന്‍ 20/08/2021 വെള്ളിയാഴ്ച വിശേഷിപ്പിച്ചത്. ചരിത്രിത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദൗത്യമാണിതെന്നും അദ്ദേഹം പറഞ്ഞു. കാബൂള്‍ വിമാനത്താവളത്തില്‍ സുരക്ഷയ്ക്കായി ആറായിരം സൈരികരാണ് ഉള്ളത്. ഇതിനകം 18,000 പേരെ അഫ്ഗാനിസ്ഥാനില്‍ നിന്ന് മാറ്റി. അഫ്ഗാനില്‍ യുഎസിനെ സഹായിച്ച സ്വദേശികളെ അമേരിക്കയില്‍ എത്തിക്കുമെന്നും ജോ ബൈഡന്‍ പറഞ്ഞു.

അഫ്ഗാനിലെ നിലവിലെ പ്രതിസന്ധിക്ക്  ഇടയാക്കിയ സേനാ പിന്മാറ്റത്തിന് രൂക്ഷ വിമ‍ർശനം ഏറ്റുവാങ്ങുന്നതിനിടെയാണ് ബൈഡന്‍റെ പുതിയ പരാമർശം. അഫ്ഗാനിൽ കുടുങ്ങി കിടക്കുന്ന മുഴുവൻ അമേരിക്കക്കാരെയും രാജ്യത്ത് തിരിച്ചെത്തിക്കുമെന്ന് ബൈഡൻ ഉറപ്പ് നൽകി. സേനാ പിന്മാറ്റത്തിന് പിന്നാലെ ഉടലെടുത്ത അഫ്ഗാനിലെ പ്രതിസന്ധി അമേരിക്കയുടെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടിച്ചിട്ടില്ലായെന്നും ജോ ബൈഡൻ. പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *