റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുഖ്യ മന്ത്രിയുടെ മറുപടി ചോര്‍ന്ന സംഭവത്തില്‍ സര്‍ക്കാരിന്‌ സ്‌പീക്കറുടെ റൂളിംഗ്‌

June 11, 2021 - 11:31 am

തിരുവനന്തപുരം: നിയമ സഭയിലെ ചോദ്യോത്തര വേളയിലെ മറുപടിക്കുമുമ്പ്‌ മുഖ്യമന്ത്രിയുടെ ഉത്തരം ചോര്‍ന്ന സംഭവത്തില്‍ സര്‍ക്കാരിന്‌ സ്‌പീക്കറുടെ റൂളിംഗ്‌. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും അനുചിത ഇടപെടല്‍ ഉണ്ടായെന്നും സ്‌പീക്കര്‍ പറഞ്ഞു..

മദ്രസ അദ്ധ്യാപകരുടെ വേതനവുമായി ബന്ധപ്പെട്ട ചോദ്യത്തിന്‌ മുഖ്യമന്ത്രി സഭയില്‍ ഉത്തരം നല്‍കുന്നതിന്‌ മുമ്പായി ഇക്കാര്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതുമായി ബന്ധപ്പട്ട്‌ മഞ്ഞളാംകുഴി എംഎല്‍എ ആണ്‌ അവകാശ ലംഘനത്തിന്‌ നോട്ടീസ്‌ നല്‍കിയത്‌. ഇതിലാണ്‌ സ്‌പീക്കറുടെ റൂളിംഗ്‌.

വകുപ്പുതലത്തില്‍ മന്ത്രിക്ക്‌ എഴുതി നല്‍കേണ്ട വിവരമാണ്‌ ചോര്‍ന്നത്‌. ഇത്‌ നിയമസഭ അംഗങ്ങളുടെ അവകാശ ലംഘനമല്ലെങ്കിലും ചട്ടവിരുദ്ധമായ നടപടിയാണ്‌. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഇക്കാര്യത്തില്‍ ഗുരുതരമായ വീഴ്‌ചയാണ്‌ ഉണ്ടായത്‌. കുറ്റം ചെയ്‌ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശ നടപടി സ്വീകരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *