റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശനി ഞായര്‍ ദിവസങ്ങളില്‍ കര്‍ശന നിയന്ത്രണം

June 11, 2021 - 10:45 am

തിരുവനന്തപുരം : ലോക്‌ഡൗണില്‍ സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങല്‍ പുറപ്പെടുവിച്ചു. കര്‍ശന ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന ശനി,ഞായര്‍ ദിവസങ്ങളിലേക്കാണ് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചത്‌. ഈ ദിവസങ്ങളില്‍ ഹോട്ടലുകളില്‍ നിന്നും പാഴ്‌സല്‍ ടേക്ക്‌ എവേ സര്‍വീസുകള്‍ അനുവദിക്കില്ല. ഹോം ഡെലിവറി മാത്രമാണ്‌ അനുവദിക്കുക.നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കര്‍ ശന നിയന്ത്രണങ്ങളോടെ 12,13 തീയതികളില്‍ അനുവദിക്കും. എന്നാല്‍ പ്രവര്‍ത്തനങ്ങള്‍ അടുത്തുളള പോലീസ്‌ സ്‌റ്റേഷനില്‍ അറിയിക്കണം.

വെളളിയാഴ്‌ച മൊബൈല്‍ ഫോണ്‍ റിപ്പയര്‍ ചെയ്യുന്ന കടകള്‍ക്ക്‌ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്‌.രാവിലെ 7 മുതല്‍ വൈകിട്ട്‌ 7വരെ അവശ്യസേവനങ്ങള്‍ നല്‍കുന്ന കടകള്‍ക്കൊപ്പം വസ്‌ത്രങ്ങള്‍, സ്‌റ്റേഷനറി,ആഭരണം,കണ്ണടകള്‍, ശ്രവണ സഹായികള്‍,പാദരക്ഷകള്‍ പുസ്‌തകങ്ങള്‍ എന്നിവ വിപണനം ചെയ്യുന്ന കടകള്‍ക്ക്‌ വളരെ കുറച്ച്‌ ജീവനക്കാരെ വച്ച്‌ തുറന്ന്‌ പ്രവര്‍ത്തിക്കാമെന്ന്‌ സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു. വാഹന ഷോറൂമുകളില്‍ സൂക്ഷിച്ചിട്ടുളള വാഹനങ്ങളുടെ അത്യാവശ്യ പരിപാലനത്തിനായി രാവിലെ 7മുതല്‍ ഉച്ചക്ക് 2വരെ പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്‌

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *