റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മഹാരാഷ്ട്രയിലെ റായ്ഗഡില്‍ രണ്ടായിരത്തിലധികം മുതിര്‍ന്ന പൗരന്മാരുടെ ജീവനെടുത്തത് കൊവിഡ്

June 11, 2021 - 10:32 am

അലിബാഗ്: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ ഇതുവരെ രണ്ടായിരത്തിലധികം മുതിര്‍ന്ന പൗരന്മാര്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞതായി ജില്ലാ ഭരണകൂടം.ജില്ലയില്‍ ഇതുവരെ 1,36,69 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 1,26,416 രോഗികള്‍ സുഖം പ്രാപിച്ചു. 3,267 പേര്‍ മരിച്ചു.

60 വയസ്സിനു മുകളിലുള്ള 16,601 പേരെയാണ് ഗുരുതരമായ രീതിയില്‍ കൊവിഡ് ബാധിച്ചത്. ഇതില്‍ 2,227 പേര്‍ മരിച്ചു. അതേസമയം, 40 നും 50 നും ഇടയില്‍ പ്രായമുള്ള 22,602 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതില്‍ മരണം 255 ആണ്.10 വയസ്സിന് താഴെയുള്ള 5,165 കുട്ടികളില്‍ രോഗം സ്ഥിരികരിച്ചിരുന്നു. ഇതില്‍ മൂന്ന് കൂഞ്ഞുങ്ങളുടെ ജീവനാണ് കൊവിഡ് അപഹരിച്ചതെന്നും ജില്ലാ കലക്ടര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *