കൊച്ചി: ലോക്ഡൗണ്‍ കാലയളവില്‍ ലക്ഷദ്വീപ് നിവാസികള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യണ മെന്നാവശ്യപ്പെട്ടുളള ഹര്‍ജിയില്‍ ലക്ഷദ്വീപ് അഡ്മിനിസട്രേഷനോട് വിശദമായ മറുപടി നല്കാന് ആവശ്യപ്പെട്ട് ഹൈക്കോടതി. ആവശ്യമായ അരിയും മറ്റു ധാന്യങ്ങളും വിതരണം ചെയ്യുന്നുണ്ടെന്ന് ജില്ല കളക്ടര്‍ ഉറപ്പുവരുത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതി പ്രകാരം അരി വിതരണം ചെയ്യുന്നുണ്ടന്ന് ഭരണകൂടം കോടതിയെ അറിയിച്ചു എന്നാല്‍ മറ്റുഭക്ഷ്യധാന്യങ്ങളുടെ സ്ഥിതിയെന്തെന്ന് അറിയിക്കാന്‍ ഭരണകൂടത്തോട് ഹൈക്കോടതി നര്‍ദ്ദേശിച്ചു. കേസ് 2021 ജൂണ്‍ 15 ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
അമിനി സ്വദേശിയും ലക്ഷദ്വീപ് വക്കഫ് ബോര്‍ഡ് അംഗവുമായ കെകെ നാസിഹ് ആണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ദ്വീപിലെ 80 ശതമാനം ജനങ്ങളും ദിവസകൂലിക്കാരാണ്. ലോക്ഡൗണ്‍ കൂടി വന്നതോടെ അമിനി, കവരത്തി ദ്വീപുകളിലെല്ലാം ഭക്ഷ്യക്ഷാമമുളളതായും ഹര്‍ജിയില്‍ പറയുന്നു. സൗജന്യ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യാന്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.


