മുംബൈ: തുടര്‍ച്ചയായി മൂന്നാംദിനവും ഡോളറിനെതിരേ മികച്ച പ്രകടനം കാഴ്ചവച്ച് ഇന്ത്യന്‍ രൂപ. ഇതോടെ ഒന്നര മാസത്തിനുശേഷം രൂപയുടെ മൂല്യം 73ല്‍ താഴെയെത്തി. ഡോളര്‍ ദുര്‍ബലമായതോടെ രൂപ ഇന്നലെ 72.98ലാണു വ്യാപാരം നടത്തിയത്.
പ്രാദേശിക വിപണികളുടെ തിരിച്ചുവരവും രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതും കോര്‍പ്പറേറ്റ് കമ്പനികള്‍ മികച്ച പ്രവര്‍ത്തനഫലം പുറത്തുവിട്ടതും രൂപയ്ക്കു കരുത്തേകി. സ്വര്‍ണം കുതിച്ചതോടെ മറ്റു രാജ്യങ്ങളുടെ കറന്‍സികള്‍ ഡോളറിനെതിരേ നേട്ടമുണ്ടാക്കിയതും രൂപയ്ക്കു ഗുണമായി.വിദേശ ബാങ്കുകളും കയറ്റുമതിക്കാരും പ്രാദേശിക വിപണികളില്‍ രൂപയ്ക്കായി നിലകൊണ്ടു.


