റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോറന്റൈനില്‍ കഴിയുന്ന രോഗികള്‍ക്ക്‌ കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ മാര്‍ഗ നിദ്ദേശം

May 7, 2021 - 2:55 pm

ന്യൂ ഡല്‍ഹി: കോവിഡ്‌ ബാധിച്ച്‌ ഹോം ക്വാറന്റൈനില്‍ കഴിയുന്ന രോഗികള്‍ക്ക്‌ പുതുക്കിയ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. നേരിയ രോഗ ലക്ഷണങ്ങള്‍ മാത്രമുളളവര്‍ക്കും രോഗലക്ഷണമില്ലാത്ത രോഗികള്‍ക്കും കുറഞ്ഞത്‌ 10 ദിവസത്തെ ഹോം കോറന്റൈന്‍ കഴിഞ്ഞാല്‍ കോവിഡ്‌ പരിശോധന നടത്തേണ്ടതില്ലെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു. രോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയ ദിവസം മുതല്‍ കുറഞ്ഞത്‌ 10 ദിവസം വരെ ഹോം ക്വോറന്റൈനില്‍ കഴിഞ്ഞവര്‍ക്ക്‌ പരിശോധന വേണ്ട. മൂന്നുദിവസം തുടര്‍ച്ചയായി പനിയില്ലെന്ന്‌ ഉറപ്പുവരുത്തണം.

രോഗ ലക്ഷണങ്ങള്‍ കാണിക്കാത്തവര്‍ക്ക്‌ കോവിഡ്‌ പരിശോധനക്കായി സാമ്പിള്‍ എടുത്ത ദിവസം മുതലാണ്‌ കണക്കാക്കുക. മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ലക്ഷണങ്ങള്‍ ഉളളവരോ രോഗ ലക്ഷണമില്ലാത്തവരോ എന്ന്‌ നിര്‍ണ്ണയിക്കുക. ഒരു രോഗലക്ഷണവും കാണിക്കാതിരിക്കുകയും ഓക്‌സിജന്‍ ലവല്‍ 94 ശതമാനത്തിന്‌ മുകളില്‍ ഉളളവരെയുമാണ്‌ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ എന്ന്‌ കണക്കാക്കുക. ശ്വാസകോശത്തിനുമുകളില്‍ നേരിയ രോഗലക്ഷണങ്ങള്‍ ഉളളവര്‍ക്ക്‌ പത്തുദിവസത്തെ ഹോം ക്വോറന്റൈനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്‌. ഹോം ക്വോറന്റൈന്‍ സമയത്ത്‌ ഇവരെ 24 മണിക്കൂറും നിരീക്ഷിക്കണം. ആശുപത്രിയുമായി ബന്ധപ്പെടുന്നതിനുളള സൗകര്യം ഒരുക്കുകയും വേണം.

60 വയസിന്‌ മുകളിലുളളവര്‍ക്കും രക്തസമ്മര്‍ദ്ദം, പ്രമേഹം പോലെ മറ്റ്‌ രോഗങ്ങള്‍ ഉളളവര്‍ക്കും മെഡിക്കല്‍ ഓഫീസര്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ ഹോം ക്വേറന്റയിന്‍ നിര്‍ദ്ദേശിക്കുക. ആരോഗ്യ നില വഷളായാല്‍ ഉടന്‍ തന്നെ ഡോക്ടറെ അറിയിക്കണം. പാരസൈറ്റാമോള്‍ 650 മില്ലീഗ്രാം ദിവസം നാലുതവണവീതം നല്‍കിയിട്ടും പനി നിയന്ത്രണ വിധേയമായില്ലെങ്കില്‍ നാപ്രോക്‌സെന്‍ പോലുളള എന്‍എസ്‌എഐഡി മരുന്നുകള്‍ നല്‍കുന്നതിനെക്കുറിച്ച്‌ ഡോക്ടര്‍ പരിശോധിക്കണം. രോഗലക്ഷണങ്ങള്‍ തുടര്‍ന്നാല്‍ ഐവര്‍മെക്ടിന്‍ പോലുളള മരുന്നുകള്‍ നല്‍കുന്നതിന്‌ സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളും ഉത്തരവില്‍ പറയുന്നു. ആന്റി വൈറല്‍ മരുന്നായ റെഡിംസിവര്‍ മരുന്ന്‌ ആശുപത്രിയില്‍ വെച്ചുമാത്രമേ നല്‍കാവൂഎന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *