റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുഡിഐഡി പോർട്ടൽ വഴി ഭിന്നശേഷിയ്ക്കുള്ള ഓൺലൈൻ സർട്ടിഫിക്കേഷൻ 2021 ജൂൺ ഒന്നുമുതൽ നിർബന്ധമാക്കി

May 6, 2021 - 8:54 pm

വികലാംഗ ശാക്തീകരണ വകുപ്പ് (DEPwD), 05.05.2021 തീയതി പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനം SO 1736(E) പ്രകാരം എല്ലാ സംസ്ഥാനങ്ങളുംകേന്ദ്രഭരണ പ്രദേശങ്ങളും ഓൺലൈൻ മാർഗം യുഡിഐഡി പോർട്ടൽ ഉപയോഗിച്ച ഭിന്നശേഷി സർട്ടിഫിക്കറ്റ് നൽകുന്നത് നിർബന്ധമാക്കുന്നു. 2021 ജൂൺ ഒന്നുമുതൽ ആണ് നിർബന്ധമാക്കിയത്.  

യുഡിഐഡി പദ്ധതി 2016 മുതൽ നടപ്പിലാക്കി വരുന്നു. യുഡിഐഡി പോർട്ടലിൽ (www.swavlambancard.gov.in) പ്രവർത്തിക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണ പ്രദേശങ്ങളുടെയും ബന്ധപ്പെട്ട അധികാരികൾക്ക് DEPwD പരിശീലനം നൽകി. ഓൺലൈൻ സംവിധാനത്തിലേക്ക് മാറുന്നതിന് സംസ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും മതിയായ സമയം നൽകിയിട്ടുണ്ട്.

01.06.2021 മുതൽ ഭിന്നശേഷി സർട്ടിഫിക്കേഷന്റെ പൂർണ ഡിജിറ്റൈസേഷൻ ഇത് ഉറപ്പാക്കും. കൂടാതെ, പാൻഇന്ത്യ സാധുത കൈവരിക്കുന്നതിന്, സർട്ടിഫിക്കറ്റിന്റെ വിശദമായുള്ള പരിശോധന നടത്തുന്നതിനും ഭിന്നശേഷിക്കാരുടെ പ്രയോജനത്തിനായി പ്രക്രിയ ലളിതമാക്കുന്നതിനും സംവിധാനം വഴി ഒരുക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *