ഭാരത സർക്കാർ ഇതുവരെ 17.15 കോടിയിലധികം വാക്സിൻ ഡോസുകൾ (17,15,42,410) സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകി.ഇന്ന് രാവിലെ 8 മണിക്ക് ലഭ്യമായ വിവരം അനുസരിച്ച് , ഇതിൽ പാഴാക്കിയ ഡോസുകൾ ഉൾപ്പെടെയുള്ള മൊത്തം ഉപഭോഗം 16,26,10,905 ഡോസുകളാണ് .89 ലക്ഷത്തിലധികം കോവിഡ് വാക്സിൻ ഡോസുകൾ (89,31,505) സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഇപ്പോഴും ലഭ്യമാണ്. സായുധ സേനയ്ക്ക് നൽകിയ വാക്സിൻ കൂട്ടാത്തതിനാൽ നെഗറ്റീവ് ബാലൻസ് ഉള്ള സംസ്ഥാനങ്ങൾ വിതരണം ചെയ്ത വാക്സിനേക്കാൾ കൂടുതൽ ഉപഭോഗം (പാഴാക്കൽ ഉൾപ്പെടെ) കാണിക്കുന്നു.കൂടാതെ , 28 ലക്ഷത്തിലധികം (28,90,360) വാക്സിൻ ഡോസുകൾ അടുത്ത 3 ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി ലഭിക്കുന്നതാണ്.


