റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ: ജില്ലയില്‍ കോവിഡ് പരിശോധന ഊര്‍ജ്ജിതമായി തുടരുന്നു

April 20, 2021 - 9:00 pm

ആലപ്പുഴ: കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ സമ്പര്‍ക്കവ്യാപനം നടയുന്നതിനായി കോവിഡ് പരിശോധനയും ജില്ലയില്‍ ഊര്‍ജ്ജിതമായി തുടരുന്നതായി ജില്ല കളക്ടര്‍ അറിയിച്ചു. തൊഴിലുറപ്പ് തൊഴിലാളികള്‍, ഫാക്ടറികളിലും മറ്റ് തൊഴില്‍ ശാലകളിലും ജോലി ചെയ്യുന്നവര്‍, തുണിക്കടയിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് പരിശോധന നടത്തി വരുകയാണ്. ഒരു ദിവസം പരിശോധനയ്ക്കെത്തുന്നവരുടെ എണ്ണം ആശാ പ്രവര്‍ത്തകര്‍ വഴി തലേ ദിവസം തന്നെ അതാത് പ്രദേശത്തെ ആരോഗ്യകേന്ദ്രത്തില്‍ മുന്‍കൂട്ടി അറിയിക്കണം. പരിശോധന സ്ഥലത്തെ തിരക്കൊഴിവാക്കാന്‍ ഇത് സഹായിക്കും. ഒപ്പം നിര്‍ദ്ദിഷ്ട ആളുകള്‍ കൃത്യസമയത്ത് പരിശോധനയ്ക്ക് എത്തിച്ചേരുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പാക്കേണ്ടതുമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *