ന്യൂഡല്‍ഹി: മാര്‍ച്ചില്‍ ഇരുചക്രവാഹനവില്‍പ്പനയില്‍ 35.26 ശതമാനം ഇടിവ്.കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ 18,46,613 വാഹനങ്ങള്‍ വിറ്റിടത്ത് കഴിഞ്ഞമാസം 11,95,445 വാഹനങ്ങളാണ് വില്‍ക്കാനായത്. വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന 42.2 ശതമാനം കുറഞ്ഞ് 67,372ലെത്തി. കഴിഞ്ഞവര്‍ഷം ഇതേസമയം ഇത് 1,16,559 എണ്ണമായിരുന്നു.മുചക്ര വാഹന വില്‍പ്പനയിലും 50.72 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞവര്‍ഷം 77,173 വാഹനങ്ങള്‍ വിറ്റിടത്ത് ഇക്കൊല്ലം മാര്‍ച്ചില്‍ 38,034 വാഹനങ്ങളാണ് വിറ്റത്.കാര്‍ഷിക വിപണിയില്‍ ഉണര്‍വ് ട്രാക്ടര്‍ വിപണിയെ ഉണര്‍ത്തിയിട്ടുണ്ട്. ട്രാക്ടര്‍ വില്‍പ്പന വാര്‍ഷികാടിസ്ഥാനത്തില്‍ 29.21 ശതമാനം ഉയര്‍ന്ന് 69,082 യൂണിറ്റിലെത്തി. കഴിഞ്ഞവര്‍ഷം ഇതേസമയം ഇത് 53,463 യൂണിറ്റായിരുന്നു. അതേസമയം, യാത്രാവാഹന വില്‍പ്പനയില്‍ വര്‍ധനയാണുള്ളത്. വാര്‍ഷികാ ടിസ്ഥാനത്തില്‍ കഴിഞ്ഞമാസം 28.39 ശതമാനം വര്‍ധനയാണു രേഖപ്പെടുത്തിയത്. മൊത്തം 2,79,745 വാഹനങ്ങള്‍ വിറ്റഴിച്ചു. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ കോവിഡിനെ തുടര്‍ന്നു വില്‍പ്പനയില്‍ തടസം നേരിട്ടിരുന്നു.


