മുംബയിൽ കോവിഡ് പടരുന്നു; മലയാളി നഴ്‌സുമാർക്കും രോഗം സ്ഥിരീകരിച്ചു

മുംബൈ ഏപ്രിൽ 6: മ​ഹാ​രാ​ഷ്ട്ര​യി​ലെ മും​ബൈ​യി​ൽ കോ​വി​ഡ്-19 പ​ട​രു​ന്നു.​ നി​ര​വ​ധി ഡോ​ക്ട​ർ​മാ​ർ​ക്കും ന​ഴ്സു​മാ​ർ​ക്കും മുംബൈയിൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മുംബൈയിലെ ഒരു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ മൂ​ന്ന് ഡോ​ക്ട​ർ​മാ​ർക്കും 26 ന​ഴ്സു​മാ​ർ​ക്കുമാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ൽ ഏ​റെ​യും മ​ല​യാ​ളി​ക​ളാ​ണ്.

ഇ​ന്ത്യ​യി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ ഇ​ത്ര വ​ലി​യ രോ​ഗ​വ്യാ​പ​നം ഇ​ത് ആദ്യ​മാ​ണ്. രോ​ഗം ക​ണ്ടെ​ത്തി​യ എ​ല്ലാ​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ ക്വാ​റ​ന്‍റൈയിൻ ചെ​യ്തു. ഇ​വ​രു​മാ​യി സ​മ്പ ​ർ​ക്ക​ത്തി​ലു​ള്ള​വ​രും ഐ​സൊ​ലേ​ഷ​നി​ലാ​ണ്.

മ​ഹാ​രാ​ഷ്ട്ര​യി​ലെ ധാ​രാ​വി​യി​ലും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​ത് വ​ലി​യ ആ​ശ​ങ്ക​യ്ക്കാ​ണ് ഇ​ട​യാ​ക്കി​യി​രി​ക്കു​ന്ന​ത്. ഏ​ഷ്യ​യി​ലെ ത​ന്നെ വ​ലി​യ ചേ​രി​യാ​യ ഇ​വി​ടെ ആ​റ് പേ​ർ​ക്കാ​ണ് കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →