അ​യോ​ദ്ധ്യ യി​ലെ രാ​മ​ക്ഷേ​ത്ര സ​മു​ച്ച​യ​ത്തി​നു​ള്ളി​ൽ നി​സ്ക​രി​ക്കാ​ൻ ശ്ര​മി​ച്ച ക​ശ്മീ​ർ സ്വ​ദേ​ശി​ കസ്റ്റഡിയിൽ

അ​യോ​ധ്യ: അ​യോ​ദ്ധ്യയി​ലെ രാ​മ​ക്ഷേ​ത്ര സ​മു​ച്ച​യ​ത്തി​നു​ള്ളി​ൽ നി​സ്ക​രി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ക​ശ്മീ​ർ സ്വ​ദേ​ശി​യാ​യ ഒ​രാ​ളെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ശ്മീ​രി​ലെ ഷോ​പ്പി​യാ​ൻ ജി​ല്ല​യി​ൽ നി​ന്നു​ള്ള അ​ഹ​മ്മ​ദ് ഷെ​യ്ഖ് (55) എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച ഇ​യാ​ൾ ‘സീ​താ ര​സോ​യ്’ ഭാ​ഗ​ത്ത് ഇ​രു​ന്നു​കൊ​ണ്ട് നി​സ്ക​രി​ക്കാ​ൻ ഒ​രു​ങ്ങി​യെ​ന്നാ​ണ് ആ​രോ​പ​ണം. ജനുവരി 9 വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ക്ഷേ​ത്ര പ​രി​സ​ര​ത്ത് ജാ​ഗ്ര​ത ശ​ക്ത​മാ​ക്കി പൊലീസ്

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ക്ഷേ​ത്ര പ​രി​സ​ര​ത്ത് ജാ​ഗ്ര​ത ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഇ​യാ​ളു​ടെ നീ​ക്ക​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ക്ഷേ​ത്ര​ത്തി​ലെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ട​ൻ ത​ന്നെ ഇ​ട​പെ​ടു​ക​യും ഇ​യാ​ളെ ത​ട​യു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഇ​യാ​ളെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യാ​നാ​യി പ്രാ​ദേ​ശി​ക പോ​ലീ​സി​ന് കൈ​മാ​റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →