റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു

January 9, 2026 - 10:16 am

തൃശൂര്‍|തൃശൂര്‍ കുന്നംകുളം കാണിയാമ്പലില്‍ ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് അപകടം. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. 2026 ജനുവരി 9 വെളളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കാണ് അപകടമുണ്ടായത്.

ഇവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.

കാവിലക്കാട് സ്വദേശികളായ കാവിലക്കാട് കൂളിയാട്ടില്‍ പ്രണവ് (26 ), കാവിലക്കാട് മമ്പറമ്പില്‍ ജിഷ്ണു (27 )എന്നിവരാണ് മരിച്ചത്. കാണിപ്പയ്യൂരില്‍ നിന്നും ബൈക്കില്‍ വരികയായിരുന്നു ഇവര്‍. കാണിയാമ്പാല്‍ പനങ്ങായി ഇറക്കത്തില്‍ വച്ച് ഇവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ടു ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചുമറിഞ്ഞാണ് അപകടം. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *