കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

കുഴിത്തുറ: മാർത്താണ്ഡം മേല്പാലത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ സഹോദരങ്ങൾക്ക് ദാരുണാന്ത്യം. പയറ്റുവിള കൊല്ലക്കോണം ചരുവിള കിഴക്കരുകുവീട്ടിൽ വിജയകുമാറിന്റെയും റിഷയുടെയും മക്കളായ രഞ്ജിത് കുമാർ (24), രമ്യ (22) എന്നിവരാണ് മരിച്ചത്., Ranjithkumarരഞ്ജിത് കുമാർ മാർത്താണ്ഡത്തുള്ള സോഫ്റ്റ്‌വേർ കമ്പനിയിൽ എൻജിനിയറാണ്. പള്ളിയാടിയിലെ സ്വകാര്യ ആശുപത്രിയിൽ റേഡിയോളജിയിൽ ഇന്റേൺഷിപ്പ് ചെയ്യുകയായിരുന്നു രമ്യ.

ഇടിയുടെ ആഘാതത്തിൽ ഇരുവരും ബൈക്കിനൊപ്പം 30 അടി താഴ്ചയിലേക്കു വീണു.

ഇരുവരും ഡിസംബർ 6 ശനിയാഴ്ച രാവിലെ 7.30- ഓടെ വീട്ടിൽനിന്നു ജോലിക്കായി ബൈക്കിൽ വരുമ്പോൾ മാർത്താണ്ഡം മേല്പാലത്തിൽവെച്ച് എതിരേവന്ന കാർ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും ബൈക്കിനൊപ്പം 30 അടി താഴ്ചയിലേക്കു വീണു.
രഞ്ജിത് കുമാർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ രമ്യയെ ആദ്യം കുഴിത്തുറ സർക്കാർ ആശുപത്രിയിലും പിന്നീട് നാഗർകോവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.

മാർത്താണ്ഡം പോലീസ് കേസെടുത്തു.

കാർ ഓടിച്ച വിപിൻ ജോയ്ക്കും (34) ഗുരുതര പരിക്കേറ്റിട്ടുണ്ട്.വൈകുന്നേരം പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി. മാർത്താണ്ഡം പോലീസ് കേസെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →