ഇന്ത്യ-റഷ്യ ഉച്ചകോടി:  റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്‍ ഇന്നെത്തും

.
ന്യൂഡൽഹി: ഇന്ത്യക്കുനേരേയുള്ള തീരുവയുദ്ധം യുഎസ് തുടരുന്നതിനിടയിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിന്റെ രണ്ടുദിവസത്തെ സന്ദർശനം നവംബർ 4 വ്യാഴാഴ്ച ആരംഭിക്കും. വെള്ളിയാഴ്ച ഹൈദരാബാദ് ഹൗസിൽ നടക്കുന്ന 23-ാം ഇന്ത്യ-റഷ്യ ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കും.പ്രതിരോധം, സൈനികേതര ആണവോർജം, വ്യാപാരം തുടങ്ങിയ രംഗങ്ങളിൽ പരസ്പര സഹകരണം വർധിപ്പിക്കുന്നതിനുള്ള ധാരണകൾ കൂടിക്കാഴ്ചയിൽ ഉണ്ടാകുമെന്നാണ്‌ സൂചന.

ഉഭയകക്ഷിവ്യാപാരം 10,000 കോടി ഡോളറായി ഉയർത്താനാണ് ഇന്ത്യയും റഷ്യയും ലക്ഷ്യമിടുന്നത്.

ഉഭയകക്ഷിവ്യാപാരം 2030-ഓടെ 10,000 കോടി ഡോളറായി (ഒമ്പതുലക്ഷം കോടി രൂപ) ഉയർത്താനാണ് ഇന്ത്യയും റഷ്യയും ലക്ഷ്യമിടുന്നത്.കൂടുതൽ എസ് 400 മിസൈൽ പ്രതിരോധസംവിധാനം, സുഖോയ്-57 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ തുടങ്ങിയവ വാങ്ങുന്നതിനെക്കുറിച്ചും ചർച്ചകളുണ്ടാകും. ഇന്ത്യയിൽ നിന്നുള്ള മത്സ്യവിഭവങ്ങളുടെയും ഉരുളക്കിഴക്ക്, മാതളനാരങ്ങ എന്നിവയുടെയും കയറ്റുമതിക്ക് റഷ്യൻ കമ്പോളം വിപുലമായി തുറക്കാനുള്ള നടപടികളിൽ തീരുമാനമുണ്ടാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →