തിരുവനന്തപുരത്ത് മൂന്നുനില കെട്ടിടത്തില്‍ വന്‍ തീപ്പിടുത്തം

തിരുവനന്തപുരം | തിരുവനന്തപുരത്ത് കെട്ടിടത്തില്‍ വന്‍ തീപ്പിടുത്തം. ആര്യശാല കണ്ണേറ്റുമുക്കിന് സമീപം യൂണിവേഴ്‌സല്‍ ഫാര്‍മയെന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്ന മൂന്നുനില കെട്ടിടത്തിലാണ് തീപിടിച്ചത്.

കെട്ടിടത്തിന് സമീപമുള്ള വീട്ടുകാരെ ഒഴിപ്പിച്ചു.

കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ആദ്യം തീപിടിച്ചത്. തീ പിന്നീട് മുകളിലത്തെ നിലകളിലേക്കും പടരുകയായിരുന്നു. പോലീസും അഗ്‌നിശമനസേനയും സ്ഥലത്തെത്തി . മുന്‍ കരുതലിന്റെ ഭാഗമായി കെട്ടിടത്തിന് സമീപമുള്ള വീട്ടുകാരെ ഒഴിപ്പിച്ചു. വീടുകളില്‍ നിന്ന് ഗ്യാസ് സിലിണ്ടറുകളും നീക്കം ചെയ്തു..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →