കണ്ണൂർ: ഫസൽ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരൻ തലശേരി നഗരസഭയിൽ സി.പി.എം സ്ഥാനാർത്ഥിയായി മത്സരിക്കും. . തലശേരി നഗരസഭ ചെള്ളക്കര വാർഡിലാണ് ചന്ദ്രശേഖരൻ മത്സരിക്കുന്നത്. 2015ൽ തലശേരി നഗരസഭാ ചെയർമാനായിരുന്നു കാരായി ചന്ദ്രശേഖരൻ.
ഫസൽ വധക്കേസിൽ ഗൂഢാലോചനക്കുറ്റമാണ് ചന്ദ്രശേഖരനെതിരെ ചുമത്തിയത്. ജാമ്യ വ്യവസ്ഥ പ്രകാരം ജില്ലയിൽ പ്രവേശിക്കുന്നതിന് തടസം ഉണ്ടായതിനാൽ ചെയർമാൻ സ്ഥാനം രാജി വയ്ക്കുകയായിരുന്നു.
.
.
