വാഷിംഗ്ടൺ ഡിസി: ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബെർഗിൽ ഈ മാസം നടക്കാൻ പോകുന്ന ജി-20 ഉച്ചകോടിയിൽ അമേരിക്കൻ സർക്കാരിനെ പ്രതിനിധീകരിച്ച് ആരും പങ്കെടുക്കില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് . ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരെ ആഫ്രിക്കൻ വംശജർ പീഡിപ്പിക്കുന്നു എന്നാരോപിച്ചാണ് ട്രംപിന്റെ തീരുമാനം. വെള്ളക്കാരെ കൊന്നൊടുക്കുകയും അവരുടെ കൃഷിഭൂമി അനധികൃതമായി പിടിച്ചെടുക്കുകയുമാണെന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ അവകാശപ്പെട്ടു.ജൊഹന്നാസ്ബെർഗിൽ ഈ മാസം 22നും 23നുമാണ് ഉച്ചകോടി.
ആരോപണം അടിസ്ഥാനരഹിതം
ദക്ഷിണാഫ്രിക്കയിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നിടത്തോളം അമേരിക്ക പങ്കെടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അമേരിക്കയുടെ തീരുമാനം ഖേദകരമാണെന്നും എന്നാൽ വെള്ളക്കാർ വംശീയവിവേചനം നേരിടുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ദക്ഷിണാഫ്രിക്ക പ്രതികരിച്ചു.
