.
തളിപ്പറമ്പ്: രണ്ട് മാസം പ്രായമായ ആൺകുട്ടിയെ കുറുമാത്തൂർ പൊക്കുണ്ടിലെ വീട്ടുകിണറ്റിലിട്ട് കൊന്നുവെന്ന കേസിൽ കുട്ടിയുടെ മാതാവ് എം.പി. മുബഷിറയെ(33) അറസ്റ്റു ചെയ്തു. 2025 നവംബർ 3 തിങ്കളാഴ്ച രാവിലെയായാണ് സംഭവം.കുഞ്ഞിനെ കുളിപ്പിക്കുമ്പോൾ വീണുപോയതാണെ ന്നായിരുന്നു ആദ്യം പറഞ്ഞത്.
മാതാവിൻ്റെ മൊഴിയിൽ പൊരുത്തക്കേട്
ആൾമറയുള്ളതും ഇരുമ്പ് നെറ്റോടുകൂടി അടച്ചുറപ്പുള്ളതുമായ കിണറാണിത്. 24 കോലോളം താഴ്ചയുണ്ട്. മാതാവിൻ്റെ മൊഴിയിൽ പൊരുത്തക്കേട് തോന്നിയ പോലീസ് വിശദമായി ചോദ്യം ചെയ്യലിനുശേഷമാണ് മുബഷീറയെ അറസ്റ്റു ചെയ്ത്. ഇൻസ്പെക്ടർ പി.ബാബുമോൻ ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്
