തൃശൂർ : ദേശീയപാത ആമ്പല്ലൂരിൽ സ്കൂട്ടറിൽ നിന്ന് ബസിനടിയിലേക്ക് വീണ യുവതി മരിച്ചു . ഭർത്താവിനോടൊപ്പം ജോലിക്ക് പോകുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം. നെല്ലായി പന്തല്ലൂർ കാരണത്ത് വീട്ടിൽ ജോഷിയുടെ ഭാര്യ സിജിയാണ് (45) മരിച്ചത്.
ജോലിക്ക് പോകുന്നതിന് ഇടയിലാണ് അപകടം ഉണ്ടായത്
നവംബർ 5 ബുധനാഴ്ച രാവിലെ 7 മണിക്ക് ആയിരുന്നു അപകടം. നാട്ടിലെ ആയുർവ്വേദ കമ്പനിയിലെ താത്ക്കാലിക ജീവനക്കാരിയായ സിജി ജോലിക്ക് പോകുന്നതിന് ഇടയിലാണ് അപകടം ഉണ്ടായത്
