ബിലാസ്പൂർ | ഛത്തീസ്ഗഢിലെ ബിലാസ്പൂർ ജില്ലയിലെ ലാൽഖഡാന് സമീപം ട്രെയിനുകൾ കൂട്ടിയിടിച്ച് പാളം തെറ്റി ചുരുങ്ങിയത് നാല് പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. കോർബ പാസഞ്ചർ ട്രെയിൻ ചരക്ക് തീവണ്ടിയുമായാണ് കൂട്ടിയിടിച്ചത്. ലവംബർ 4 ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെ ബിലാസ്പൂർ സ്റ്റേഷന് സമീപമാണ് അപകടം.
ഇടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെയിൻ ചരക്ക് ട്രെയിനിന് മുകളിലേക്ക് കയറി.
ഒരു മെമു ട്രെയിനിന്റെ കോച്ച് ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെയിൻ ചരക്ക് ട്രെയിനിന് മുകളിലേക്ക് കയറി. എല്ലാ സഹായങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്നും പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും റെയിൽവേ അറിയിച്ചു. കൂട്ടിയിടിയുടെ കാരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്.
